റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍; മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാം

വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും

റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍; മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാം

റിലീസ് ആയതിന്റെ അന്‍പതാം ദിവസത്തിൽ ആമസോൺ പ്രെെമിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങി മോഹൻലാൽ ചിത്രം ലൂസിഫർ. മെയ് 16 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

എന്നാല്‍ മലയാളത്തില്‍ മാത്രമല്ല ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലും ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ പ്രൈം ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അന്‍പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. നൂറ്റമ്പതു കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 28നാണ് റിലീസായത്.

കേരളത്തില്‍ മാത്രം നാനൂറ്‌ തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും വന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. മുരളീ ഗോപി തിരക്കഥ രചിച്ച ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്‌.‌

കേരളത്തിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും ഇപ്പോഴും പ്രദര്‍ശനങ്ങള്‍ തുടരുന്ന ചിത്രത്തിന്റെ പിന്നീടുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

Read More >>