യേ ദോസ് തി... തുടക്കമിട്ട് ലാലേട്ടൻ, ഏറ്റുപിടിച്ച് പൃഥ്വി; വീഡിയോ വൈറലാകുന്നു

'ബിഗ് ബ്രദർ' ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പാട്ടു പാടുന്ന മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വിഡിയോകൾ വൈറലാകുന്നു

യേ ദോസ് തി... തുടക്കമിട്ട് ലാലേട്ടൻ, ഏറ്റുപിടിച്ച് പൃഥ്വി; വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ബിഗ് ബ്രദർ' ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പാട്ടു പാടുന്ന മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വിഡിയോകൾ വൈറലാകുന്നു. സൗഹൃദ ദിനത്തിൽ ബോളിവുഡ് താരം അർബാസ് ഖാനൊപ്പം 'യേ ദോസ്തി' എന്ന ഗാനമാണ് മോഹൻലാൽ പാടുന്നത്. ബിഗ് ബ്രദറിൽ അഭിനയക്കുന്ന അർബാസ് ഖാന്റെ പിറന്നാളും ലോകസൗഹൃദ ദിനത്തിലായിരുന്നു.

പൃഥ്വിരാജ് ടൈംസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊടുവിൽ സത്യമായിട്ടും ഇത്രയേ അറിയൂയെന്ന കമന്റും പൃഥ്വിരാജ് പറയുന്നുണ്ട്. സുപ്രിയയുടെ നിർബന്ധപ്രകാരമായാണോ പാട്ട് പാടിയതെന്നാണ് ആരാധകരുടെ ചോദ്യം.പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, സുചിത്ര, സുപ്രയ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Read More >>