സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടില്ലെന്ന് കരുതി സഹായം ചെയ്തില്ലെന്ന് പറയരുത്: വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

‘ഞാന്‍ ഒരു കാര്യം ചെയ്യുന്നു, അത് ഞാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു, നിങ്ങള്‍ ഹാപ്പിയാകുന്നു…’ എന്റെ രീതി ഇതല്ല. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളെ സഹായിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ സഹായം നല്‍കുന്നുണ്ട്. അത് നിങ്ങള്‍ അറിഞ്ഞില്ല എന്ന് കരുതി അവര്‍ ചെയ്തില്ല എന്നല്ല അര്‍ത്ഥം.

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടില്ലെന്ന് കരുതി സഹായം ചെയ്തില്ലെന്ന് പറയരുത്: വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

നിരവധി താരങ്ങളാണ് പ്രളയബാധിതര്‍ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരന്തമുഖത്ത് നേരിട്ടെത്തിയും, വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ കെെമാറിയും, ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിലും സജീവമാണ് പലരും. എന്നാല്‍ ഇതിനിടെ ഒരു സഹായവും നല്‍കിയില്ലെന്ന പേരില്‍ ചില താരങ്ങള്‍ വിമര്‍ശനവും നേരിടുന്നുണ്ട്. നടി നിത്യാ മേനോനും ഇത്തരം വിമർശനങ്ങൾക്ക് വിധേയയായിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും ചെയ്യാതെ സിനിമാ പ്രൊമോഷന്‍ മാത്രം നടത്തുവെന്നാണ് നടിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണം. ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടിയിപ്പോൾ. ആദ്യം സ്വയം എന്തു ചെയുതുവെന്ന് നോക്കിയിട്ട് മതി മറ്റുള്ളവരെ വിമർശിക്കുവാനെന്നാണ് ഫെയ്സ്ബുക്ക് വീഡിയയിലൂടെ നടി പറയുന്നത്.

കേരളത്തിലെ പ്രളയത്തെക്കുറിച്ച് ഞാന്‍ ഒന്നും സംസാരിക്കുന്നില്ലെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നും പറഞ്ഞാണ് പലരും എന്നെ വിമര്‍ശിക്കുന്നത്. സാധാരണ വിമര്‍ശകര്‍ക്ക് മറുപടി പറയാന്‍ ഞാന്‍ നില്‍ക്കാറില്ല. എന്നാല്‍ ഇത്തവണ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല. കാരണം അത്രയ്ക്ക് മോശമായാണ് ചിലരുടെ പ്രതികരണം. അവര്‍ക്ക് എന്റെ ഭാഗം എന്താണെന്ന് അറിയിക്കാനാണ് ഞാന്‍ വീഡിയോയില്‍ വന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തില്ലെങ്കിൽ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ പ്രത്യേക കാര്യങ്ങള്‍ക്ക് മാത്രമേ സോഷ്യല്‍മീഡിയ ഉപയോഗിക്കാറുള്ളൂ.

'ഞാന്‍ ഒരു കാര്യം ചെയ്യുന്നു, അത് ഞാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു, നിങ്ങള്‍ ഹാപ്പിയാകുന്നു…' എന്റെ രീതി ഇതല്ല. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളെ സഹായിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ സഹായം നല്‍കുന്നുണ്ട്. അത് നിങ്ങള്‍ അറിഞ്ഞില്ല എന്ന് കരുതി അവര്‍ ചെയ്തില്ല എന്നല്ല അര്‍ത്ഥം. പുതിയ ചിത്രമായ മിഷന്‍ മംഗൾയാൻെറ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതും അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതും വിമര്‍ശിച്ചവരുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ സിനിമ തിയേറ്ററുകളിലെത്തുകയാണ്. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കേണ്ടതുണ്ട്.

ഇക്കാരണത്താൽ തന്നെ പലകാര്യങ്ങളും ചെയ്യേണ്ടതായുണ്ട്. ഇതിൻെറയർത്തം അയാൾ ദുരിതത്തില്‍ സന്തോഷിക്കുന്നുവെന്നല്ല. പ്രൊമോഷന്‍ പരിപാടിക്ക് പ്രത്യേകമായി പണമൊന്നും അവര്‍ നല്‍കുന്നില്ല. എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. അത് ദയവ് ചെയ്ത് മനസ്സിലാക്കൂ. എന്നെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനൊള്ളു. ഒരിക്കലെങ്കിലും നിങ്ങൾ സ്വയം ചോദിക്കുക. നിങ്ങള്‍ എന്താണ് ചെയ്തതെന്ന്. നിങ്ങള്‍ സത്യസന്ധമായി അതിന് ഉത്തരം നല്‍കുകയാണെങ്കില്‍ ഒരിക്കലും മറ്റൊരാളെ വിമര്‍ശിക്കാൻ കഴിയില്ല.

Read More >>