ഇത് വേറെ ലെവൽ എംപി; നുസ്രത്ത് ജഹാന്‍റെ ഫോട്ടോ ഷൂട്ട് വെെറൽ- കയ്യടിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

നടിയെ കാണാന്‍ ചുകന്ന റോസാപ്പൂ പോലെയുണ്ടെന്നും, സൂപ്പര്‍ ഹീറോയിനെപ്പോലെയുണ്ടെന്നുമാണ് ചില ആരാധകര്‍ പറയുന്നത്. അതേസമയം ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ടും ഒരു കൂട്ടർ ​രം​ഗത്തെത്തി. ഒരു എംപിയല്ലേ നിങ്ങള്‍, രാജ്യത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ഇക്കൂട്ടർ പറയുന്നത്.

ഇത് വേറെ ലെവൽ എംപി; നുസ്രത്ത് ജഹാന്‍റെ ഫോട്ടോ ഷൂട്ട് വെെറൽ- കയ്യടിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻെറ പല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ നുസ്രത്ത് പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം.

ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നുസ്രത്ത് പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് ഗൗണില്‍ ഏറെ സുന്ദരിയായാണ് നുസ്രത്തിനെ കാണുന്നത്. വളരെ സ്റ്റെലിഷ് ആയാണ് നുസ്രത്ത് വസ്ത്രം ധരിച്ചിരിക്കുന്നത്. നടിയെ കാണാന്‍ ചുകന്ന റോസാപ്പൂ പോലെയുണ്ടെന്നും, സൂപ്പര്‍ ഹീറോയിനെപ്പോലെയുണ്ടെന്നുമാണ് ചില ആരാധകര്‍ പറയുന്നത്.

അതേസമയം ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ടും ഒരു കൂട്ടർ ​രം​ഗത്തെത്തി. ഒരു എംപിയല്ലേ നിങ്ങള്‍, രാജ്യത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ഇക്കൂട്ടർ പറയുന്നത്. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതാണ് താരം. അതിനിടയിലാണ് ഫോട്ടോ ഷൂട്ട് നടന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാസിർഹത്തിൽനിന്നാണ് മത്സരിച്ച നുസ്രത്ത് വൻ ഭൂരിപക്ഷത്തിലാണു ജയിച്ചത്. തുടർന്ന് വിവാഹിതയാകാനായി നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ തുര്‍ക്കിയിലേക്ക് പോയത് വാർത്തയായിരുന്നു. വ്യവസായിയായ നിഖില്‍ ജെയ്‌നാണ് നുസ്രത്തിന്റെ ഭർത്താവ്.

Read More >>