എന്റെ കൂടെ നീ വന്നു...പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

എന്റെ കൂടെ നീ വന്നു...പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. എ.എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ച ​ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.


നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെക്കൂടാതെ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ 5 ന് ആണ് പതിനെട്ടാം പടി റിലീസ് ചെയ്യുന്നത്.

Read More >>