പ്രളയത്തിനിടയിലെ ഫോട്ടോഷൂട്ട്: വൈറലായി ചിത്രങ്ങള്‍; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

നാടു മുഴുവൻഭീതിയിൽ കഴിയുമ്പോഴും 148 ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലും ഇങ്ങനെ ഒരു ഫോട്ടോഷൂട്ടിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് സാമൂഹ്യമാദ്ധ്യമത്തിൽ ഉയരുന്ന വിമർശനം

പ്രളയത്തിനിടയിലെ ഫോട്ടോഷൂട്ട്: വൈറലായി ചിത്രങ്ങള്‍; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

മൂന്നു ദിവസം തുടർച്ചയായുണ്ടായ മഴയിൽ ബിഹാറിലെ നാടും നഗരവും വെള്ളത്തിലാണ്. എന്നാൽ ഇതിനിടയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലെ വിദ്യാർത്ഥി നടത്തിയ ഫോട്ടോഷൂട്ടാണ് സാമൂഹ്യമാദ്ധ്യമത്തിൽ ചർച്ചാ വിഷയമാവുന്നത്. പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

'മെർമെയ്ഡ് ഇൻ ഡിസാസ്റ്റർ' എന്ന തലക്കെട്ടോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. അദിതി സിങ്ങാണ് ചിത്രത്തിലെ മോഡൽ. സൗരഭ് അനുരാജ് എന്നയാളാണ് ചിത്രം പകർത്തിയത്.

View this post on Instagram

It was not that easy. Jinko lg rha bs ye ek photoshoot tha wo dekh le ek message ke liye kitna krna padta hai ghar baith ke balcony se video banana aur kisi ko criticise krna kitna asan hota kabhi yahan aake dekho kya halat hota hai. Kisi ko shauk nhi hota aise jagah jake shoot krne ka jaahan nala ka pani ho khaskar ek model ke liye wahan jake pose krna. Bs yaad rakho sabka apna tarika Hota hai har cheez ko dikhane ka. Thank you @pk.ki.photography for the bts videos . . . . #patnacity #ekbihari #heypatna #patnadiaries #patnabr #travelrealindia #instagram #indiapictures #sauravanuraj #everydayindia #meowstudio #biharsehai #patnabeats #indiabeats #flood #orangealert #biharfloods #bihar #patnaindia #biharexplore #behindthescenes #bts #beforeandafter #toughtimes #prayforbihar

A post shared by Meow Studio(Saurav Anuraj) (@meowwala) on

നാടു മുഴുവൻഭീതിയിൽ കഴിയുമ്പോഴും 148 ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലും ഇങ്ങനെ ഒരു ഫോട്ടോഷൂട്ടിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് സാമൂഹ്യമാദ്ധ്യമത്തിൽ ഉയരുന്ന വിമർശനം.

എന്നാൽ നല്ല ആശയമെന്ന നിലയ്ക്കും കമന്റുകൾ ഉയരുന്നുണ്ട്.

20ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് പ്രളയ ദുരിതമനുഭവിക്കുന്നത്. ദേശീയ ദുരന്ത നിവാരസേനയുടെ മൂന്നു സംഘങ്ങളാണ് ഇവിടെ ദുരിശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.

Next Story
Read More >>