എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രണ്ടു വർഷത്തിനിടയിൽ ആരെങ്കിലും ഞങ്ങളെ ഒരുമിച്ച് കാണുമായിരുന്നില്ലെ? അനുഷ്കയുമായുള്ള ബന്ധം തുറന്നു പറഞ്ഞ് പ്രഭാസ്

ഇരുവരും ഒന്നിച്ചഭിനയിച്ച ബാഹുബലി എന്ന ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രണ്ടു വർഷത്തിനിടയിൽ ആരെങ്കിലും ഞങ്ങളെ ഒരുമിച്ച് കാണുമായിരുന്നില്ലെ? അനുഷ്കയുമായുള്ള ബന്ധം തുറന്നു പറഞ്ഞ് പ്രഭാസ്

പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമില്ല. അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നും ഒരുമിച്ച് താമസിക്കാനായി ലോസ്അഞ്ചൽസിൽ വീടു വാങ്ങുന്നതായും ഗോസിപ്പ് വാർത്തകൾ വന്നിരുന്നു. ഇതിനിടെ അനുഷ്‌കയ്ക്കായി പഭാസിന്റെ പുതിയ ചിത്രം സഹോയുടെ പ്രത്യേക സ്‌ക്രീനിങ് നടത്തുന്നു എന്ന വിവരമാണ് ഒടുവിലായി പുറത്തുവന്നത്.

എന്നാൽ അനുഷ്‌കയുമായുള്ള ബന്ധം വ്യക്തമാക്കിയിരിക്കയാണ് പ്രഭാസ്. അനുഷ്‌കയും താനും വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആരെങ്കിലും ഞങ്ങളെ ഒരുമിച്ച് കാണുമായിരുന്നില്ലെ? എന്നായിരുന്നു മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ പ്രഭാസിന്റെ പ്രതികരണം.

നേരത്തെ പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് അനുഷ്‌കയോട് ചോദിച്ചപ്പോൾ പ്രഭാസും താനും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും യഥാർത്ഥ ജീവിതത്തിൽ ബാഹുബലിയേയും ദേവസേനയേയും പോലുള്ള കെമിസ്ട്രി പ്രതീക്ഷിക്കരുതെന്നും അവർ പറഞ്ഞിരുന്നു.

ഇരുവരും ഒന്നിച്ചഭിനയിച്ച ബാഹുബലി എന്ന ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അതേസമയം പ്രഭാസിന്റെ പുതിയ ആക്ഷൻ ചിത്രം സഹോ ആഗസ്ത് 30ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ശ്രദ്ധ കപൂർ നായികയായ ചിത്രം സുജീത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Read More >>