44ാം വയസ്സിൽ മുത്തശ്ശിയായി; സന്തോഷം പങ്കുവച്ച് നടി രവീണ

തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞിതിഥി വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

44ാം വയസ്സിൽ മുത്തശ്ശിയായി; സന്തോഷം പങ്കുവച്ച് നടി രവീണ

44ാം വയസ്സിൽ മുത്തശ്ശിയായതിൻെറ സന്തോഷം പങ്കുവച്ച് നടി രവീണ ടണ്ടന്‍. തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞിതിഥി വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രവീണയുടെ ദത്തു പുത്രിയാണ് ഛായാ.

1995ൽ തന്റെ 21-ാം വയസ്സിലാണ് രവീണ 11 വയസ്സുള്ള ഛായയെ ദത്തെടുത്തത്. പൂജ എന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയെയും രവീണ ഛായക്കൊപ്പം ദത്തെടുത്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു ഛായയുടെ വിവാഹം.

2003 ലാണ് രവീണ വിവാഹിതയാകുന്നത്. സിനിമ നിര്‍മാതാവായ അനില്‍ തടാനിയാണ് രവീണയുടെ ഭര്‍ത്താവ്. രാഷ, രണ്‍ബീര്‍ വര്‍ധന്‍ എന്നിവരാണ് ഇവരുടെ മക്കള്‍.

Read More >>