ട്രോളന്മാർക്ക് മറുപടി; ബോൾഡ് ലുക്കിൽ ഷെർലിൻ ചോപ്രയുടെ റാപ്പർ

സ്വയം ശാക്തീകരണത്തിന്റെ ഭാഗമാണ് റാപ് എന്നും, അല്ലെങ്കിൽ താൻ ഹിപ്ഹോപ്പിന്റെ ആരാധികയാണെന്നും ഷെർലിൻ പറയുന്നു.

ട്രോളന്മാർക്ക് മറുപടി; ബോൾഡ് ലുക്കിൽ ഷെർലിൻ ചോപ്രയുടെ റാപ്പർ

വസ്ത്രധാരണത്തിൻെറ പേരിൽ പലപ്പോഴും വിമർശിക്കപ്പെടുകയും ട്രോൾ ചെയ്യപ്പെട്ടുകയും ചെയ്യുന്ന താരമാണ് ബോളിവുഡ് സുന്ദരി ഷെർലിൻ ചോപ്ര. ഇതിനൊക്കെയും മറുപടി നൽകുകയാണ് 'കത്താർ' എന്ന തൻെറ പുതിയ മ്യൂസിക് വീഡിയോയിലൂടെ ഷെർലിൻ. അത്യന്തം ബോൾഡ് ലുക്കിലാണ് ഷെർലിൻ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളെ വിമർശിക്കുന്ന ട്രോളുകൾക്കുള്ള മറുപടിയായി ആണ് ഈ മ്യൂസിക് വീഡിയോ എത്തിയിരിക്കുന്നത്.

ഷെർലിൻ തന്നെയാണ് വരികൾ രചിച്ചിരിക്കുന്നത്. തന്റെ ബോൾഡ് ലുക്കിനെ വിമർശിക്കുന്നവർക്കും നടി മറുപടി നൽകുന്നുണ്ട്. ഓൺലൈൻ വിമർശനത്തിനും, ട്രോളിങ്ങിനും, ശല്യപ്പെടുത്തലിനും എതിരെ ശക്തമായ നിലപാടെടുക്കുകയാണ് താൻ എന്നാണ് ഷെർലിൻ ഈ വീഡിയോയെപ്പറ്റി പറയുന്നത്. സ്ത്രീയുടെ ബോൾഡ്നെസ്സ് വിമർശനത്തിനും സദാചാര പൊലീസിങ്ങിനും വേണ്ടിയാണെന്നുള്ളത് പൊളിച്ചടുക്കാൻ കൂടിയുള്ള ശ്രമത്തിലാണിവർ. സ്വയം ശാക്തീകരണത്തിന്റെ ഭാഗമാണ് റാപ് എന്നും, അല്ലെങ്കിൽ താൻ ഹിപ്ഹോപ്പിന്റെ ആരാധികയാണെന്നും ഷെർലിൻ പറയുന്നു.

Read More >>