മധുരരാജയെ പ്രൊഫൈല്‍ പിക്ച്ചറാക്കി; ഷൈന്‍ ടോമിന് മോഹന്‍ലാല്‍ ആരാധകന്റെ തെറിവിളി

'മമ്മുണ്ണി ഫാനാണല്ലെ... ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ..' എന്ന് തുടങ്ങുന്ന മോഹന്‍ലാല്‍ ആരാധകന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഫേസ്ബുക്കില്‍ പങ്ക് വച്ചു. മമ്മൂട്ടിയെ അധിക്ഷേപിച്ച് മോഹന്‍ലാലിനെ പുകഴ്ത്തിയ ആരാധകന് മറുപടിയായി ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു

മധുരരാജയെ പ്രൊഫൈല്‍ പിക്ച്ചറാക്കി; ഷൈന്‍ ടോമിന് മോഹന്‍ലാല്‍ ആരാധകന്റെ തെറിവിളി

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മധുരരാജയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറാക്കിയതിന് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് മോഹന്‍ലാല്‍ ആരാധകന്റെ തെറിവിളി. മധുരരാജയുടെ റിലീസിന്റെ തലേദിവസമായിരുന്നു ഷൈന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മമ്മൂട്ടിയുടേതാക്കിയത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഒരു മോഹന്‍ലാല്‍ ആരാധകന്‍ താരത്തെ തെറി വിളിച്ച് കൊണ്ട് ചാറ്റ് ബോക്സിലെത്തിയത്.

'മമ്മുണ്ണി ഫാനാണല്ലെ... ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ..' എന്ന് തുടങ്ങുന്ന മോഹന്‍ലാല്‍ ആരാധകന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഫേസ്ബുക്കില്‍ പങ്ക് വച്ചു. മമ്മൂട്ടിയെ അധിക്ഷേപിച്ച് മോഹന്‍ലാലിനെ പുകഴ്ത്തിയ ആരാധകന് മറുപടിയായി ഷൈന്‍ ടോം ചാക്കോ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

'ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്...അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്...അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്...ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു'

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം, ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്. ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ. നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.

ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്. അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്. ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക്‌ ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്.

ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു. അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും. ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും. പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം. അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം. അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ.


Read More >>