തപ്‌സി പന്നു പ്രണയത്തിലാണ്; കാമുകന്‍ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ്?

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു

തപ്‌സി പന്നു പ്രണയത്തിലാണ്; കാമുകന്‍ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ്?

തപ്‌സി പന്നു പ്രണയത്തിലാണ്; കാമുകന്‍ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ്?

മുംബൈ: തപ്‌സി പന്നു പ്രണയത്തിലാണ് എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് താരം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരാളുമായി പ്രണയത്തിലാണെന്ന് നേരത്തെ ഉമ്മ വെച്ചതൊക്കെ വെറും തവളകളെ ആണെന്നുമാണ് നടി പറഞ്ഞത്.

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരാണ് കാമുകന്‍ എന്ന് നടി തുറന്നു പറഞ്ഞില്ല. ' ഞാന്‍ വിവാഹിതയല്ല. ഗോസിപ്പ് കോളങ്ങള്‍ നിറയ്ക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് എന്റെ ജീവിതത്തില്‍ താത്പര്യങ്ങളുണ്ടെന്ന് തോന്നുന്നു. ഏതായാലും ആ വ്യക്തി ഈ ജോലി ചെയ്യുന്ന ആളല്ല. നടനോ ക്രിക്കറ്ററോ അല്ല. ഇവിടെ നിന്നുള്ള ആളേ അല്ല' - അവര്‍ പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു. 'കുട്ടികള്‍ വേണം എന്നു തോന്നുമ്പോഴാണ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം കുട്ടികള്‍ മതി. വലിയ വിവാഹമാമാങ്കം വേണ്ട. അടുത്ത സുഹൃത്തുക്കളും കുടുംബവുമായി ഒരു ദിവസം മാത്രം' - അവര്‍ കൂട്ടിച്ചേര്‍ത്തു.

തപ്‌സി ഡാനിഷ് ബാഡ്മിന്റണ്‍ താരം മാതിയാസ് ബോയുമായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Next Story
Read More >>