ലോകത്തിലെ ഏറ്റവും സുന്ദരി ആരാണ്? സൂപ്പര്‍ മോഡല്‍ ബെല്ല ഹദീദെന്ന് ശാസ്ത്രം

ക്ലാസിക് ഗ്രീക്ക് കാല്‍ക്കുലേഷന്‍ പ്രകാരമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്

ലോകത്തിലെ ഏറ്റവും സുന്ദരി ആരാണ്? സൂപ്പര്‍ മോഡല്‍ ബെല്ല ഹദീദെന്ന് ശാസ്ത്രം

ആരാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ? കിടിലന്‍ ചോദ്യമല്ലേ. ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇപ്പോള്‍ ഗ്രീക്ക് കണക്ക് വിശാരദന്മാര്‍.

ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി പി.എച്ച്.ഐ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് അമേരിക്കന്‍ മോഡലായ ഇസബെല്ല ഖൈര്‍ ഹദീദ് ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടത്.
ക്ലാസിക് ഗ്രീക്ക് കാല്‍ക്കുലേഷന്‍ പ്രകാരമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. മുഖത്തിന്റെ അളവ് ശാസ്ത്രീയമായ സൂത്രവാക്യങ്ങളിലൂടെ നിശ്ചയിക്കുകയാണ് ചെയ്യുക.

ഗോള്‍ഡന്‍ റേഷ്യോ പ്രകാരം 23കാരിയായ ബെല്ലയുടെ മുഖം 94.35 ശതമാനം പെര്‍ഫക്ടാണെന്ന് വിധിയെഴുതി. പോപ് താരം ബെയോന്‍സാണ് രണ്ടാമതെത്തിയത്. 92.44 ശതമാനം പൂര്‍ണ്ണതയാണ് ഇവരുടെ മുഖത്തിനുണ്ടായിരുന്നത്.

മൂന്നാം സ്ഥാനം അംബര്‍ ഹെര്‍ഡിനാണ്. പൂര്‍ണ്ണത 91.85 ശതമാനം. ലണ്ടനിലെ ഫേഷ്യല്‍ സര്‍ജനായ ഡോ. ജൂലിയന്‍ ഡി സില്‍വയാണ് ശാസ്ത്രീയമായി അളവുകള്‍ നിശ്ചയിച്ചത്.

Read More >>