എസ് ഐ മണിയായി മമ്മൂട്ടി; 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്.

എസ് ഐ മണിയായി മമ്മൂട്ടി;

സബ് ഇൻസ്‌പെക്ടർ മണിയെന്ന പൊലീസുകാരന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന പുതിയ ചിത്രം 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ഖാലിദ് റഹ്‌മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ ഒരുക്കുന്ന ചിത്രത്തിന് ഹര്‍ഷാദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്.

ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Read More >>