പല്ലവിയായി പാർവതി; ഉയരെയുടെ ട്രെയിലർ പുറത്ത്

പല്ലവി എന്ന കഥാപാത്രമായാണ്‌ ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്‌. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്

പല്ലവിയായി പാർവതി; ഉയരെയുടെ ട്രെയിലർ പുറത്ത്

ഒരു ഇടവേളക്ക്​ ശേഷം പാർവതി തിരുവോത്ത്​ കേന്ദ്രകഥാപാത്രമാകുന്ന ഉയരെ എന്ന ചിത്രത്തിൻെറ ട്രെയിലർ പുറത്തുവിട്ടു. മനു അശോകനാണ്​ ചിത്രം​ സംവിധാനം ചെയ്യുന്നത്​. ബോബി- സഞ്​ജയ് കൂട്ടുക്കെട്ടിന്റേതാണ്​ തിരക്കഥ.

പല്ലവി എന്ന കഥാപാത്രമായാണ്‌ ചിത്രത്തിൽ പാർവതി അഭിനയിക്കുന്നത്‌. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്​. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിക്കുന്നു. ഗോപി സുന്ദറാണ്​ സംഗീതം.