ഈ നവദമ്പതികളെ ബി.ബി.സി 'പൊക്കി'; ഇവരുടെ കല്യാണ വീഡിയോ പൊളിയാണ്

ആലപ്പുഴ ചേര്‍ത്തല സ്വദേശി അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് റിപ്പോർട്ടിനായി ബി.ബി.സി എടുത്തിരിക്കുന്നത്

ഈ നവദമ്പതികളെ ബി.ബി.സി

കല്ല്യാണം എന്നു കേട്ടാൽ പണ്ടൊക്കെ വിഭവങ്ങൾ വിളമ്പിയ സദ്യയും മുല്ലപ്പൂവിന്റെ മണവുമാണ് മനസ്സിലേക്ക് ഇടിച്ചു കയറാറുള്ളത്.എന്നാലിപ്പോൾ കല്ല്യാണമെന്നു കേട്ടാൽ ആദ്യം ഉള്ളിലെത്തുക അവരുടെ വീഡിയോയും ഫോട്ടോകളും എങ്ങനെ ഉണ്ടാവും എന്നതാണ്.

ആടിയും പാടിയും കല്ല്യാണ വീഡിയോയും ഫോട്ടോകളും പിടിക്കാനുള്ള മലയാളികളുടെ താല്പര്യം കണ്ട് അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സിയും ഒരു വീഡിയോ അങ്ങു ചെയ്തു. 'ഇന്ത്യയിലെ വൈറൽ വിവാഹ ഫോട്ടോകൾ'എന്ന പേരിലാണ് ബി.ബി.സി വീഡിയോ തയ്യാറാക്കുന്നത്. ഇതിനായി കേരളത്തിൽ നിന്നുള്ള ദമ്പതികളെ തെരഞ്ഞെടുത്തു.സാമൂഹ്യ മാദ്ധ്യമത്തില്‍ വൈറലായ ആലപ്പുഴ ചേര്‍ത്തല സ്വദേശി അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് റിപ്പോർട്ടിനായി ബി.ബി.സി എടുത്തിരിക്കുന്നത്. ആളുകളിൽ നിന്നുള്ള പ്രതികരണം, ഫോട്ടോ ഷൂട്ടിനായി ചെലവഴിച്ച തുക, ഒരുക്കിയ സജ്ജീകരണങ്ങൾ എന്നിവയാണ് ഇവരിൽ നിന്നും ബി.ബി.സി അന്വേഷിച്ചത്. കൃതൃമമായ മഴയും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുക്കി സിനിമയെ വെല്ലുന്ന ഫോട്ടോഷൂട്ടായിരുന്നു ഇരുവരുടേതും. ഫോട്ടോഷൂട്ട് വീഡിയോ ടിക് ടോക്കിൽ ഇട്ടതോടെ സംഭവം വൈറലായി.


Read More >>