വിവാഹം ചെയ്യുന്നയാള്‍ സ്‌നേഹിച്ചില്ലെങ്കിലും വേണ്ടിയില്ല! ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല- തപ്‌സി പന്നു

നടി കങ്കണ റണാവതുമായും സഹോദരി രങ്കോലിയുമായുള്ള വിവാദങ്ങളെ കുറിച്ചും അവര്‍ മനസ്സു തുറന്നു

വിവാഹം ചെയ്യുന്നയാള്‍ സ്‌നേഹിച്ചില്ലെങ്കിലും വേണ്ടിയില്ല! ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല- തപ്‌സി പന്നു

മുംബൈ: ഫെമിനിസത്തെ കുറിച്ചും മറ്റു സ്ത്രീ വിഷയങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നടിയാണ് തപ്‌സി പന്നു. അത് പലവുരു അവര്‍ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. 'ഒന്നും കൂടുതല്‍ ചോദിക്കുന്നില്ല. കാരണം സ്ത്രീയായതു കൊണ്ടു മാത്രം സമത്വം ഇല്ലാതാകരുത്' - അവര്‍ പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അവര്‍ പങ്കുവച്ചു.

'ഒരു സുപ്രധാന കാര്യത്തില്‍ ഒത്തുതീര്‍പ്പിന് ഞാന്‍ ഒരുക്കമല്ല- ബഹുമാനത്തിന്. സ്‌നേഹം വരും പോകും. എന്നാല്‍ ബഹുമാനം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഒരിക്കലും തിരിച്ചു വരില്ല. ബഹുമാനത്തില്‍ അധിഷ്ഠിതമായ സ്‌നേഹം ഒരിക്കലും പോകുകയുമില്ല' - അവര്‍ പറഞ്ഞു.

നടി കങ്കണ റണാവതുമായും സഹോദരി രങ്കോലിയുമായുള്ള വിവാദങ്ങളെ കുറിച്ചും അവര്‍ മനസ്സു തുറന്നു. 'ഇതേക്കുറിച്ച് ചിന്തിച്ച് ഞാന്‍ എന്റെ രക്തസമ്മര്‍ദ്ദം കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരു ജീവിതമേയുള്ളൂ. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' - എന്നായിരുന്നു നടിയുടെ വാക്കുകള്‍.

Next Story
Read More >>