ആരാധകരെ ത്രസിപ്പിക്കാന്‍ ബിലാലായി മമ്മൂട്ടിയെത്തുന്നു, അമല്‍ നീരദ് ചിത്രം വൈകാതെ

അമല്‍ നീരദ് 2007ലാണ് ബിഗ്ബി സംവിധാനം ചെയ്യുന്നത്.

ആരാധകരെ ത്രസിപ്പിക്കാന്‍ ബിലാലായി മമ്മൂട്ടിയെത്തുന്നു, അമല്‍ നീരദ് ചിത്രം വൈകാതെ

കൊച്ചി: 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാലും'- ബിഗ് ബിയിലെ ഈ മാസ് ഡയലോഗ് മലയാള സിനിമാ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. അത്രയ്ക്കായിരുന്നു ആ ഡയലോഗ് തിയേറ്ററില്‍ കൊള്ളിച്ച പ്രകമ്പനം. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇതാ വീണ്ടുമെത്തുകയാണ്. ബിലാല്‍ എന്ന സ്വന്തം പേരില്‍.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് രണ്ടാം ഭാഗം ഒരുക്കുന്നത് അമല്‍ നീരദ് തന്നെയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം അമല്‍ ഫേസ്ബുക്കിലൂടെ നടത്തിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

കാസ്റ്റിങിന്റെ ജോലികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കഥയ്ക്കു മേലുള്ള ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

സന്തോഷ് വിശ്വനാഥന്റെ വണ്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ മമ്മൂട്ടിയുള്ളത്. സിനിമയില്‍ മുഖ്യമന്ത്രിയുടെ റോളാണ് മമ്മൂട്ടിയുടേത്. അജയ് വാസുദേവിന്റെ ഷൈലോക്കാണ് അടുത്തതായി പുറത്തിറങ്ങാള്ള മെഗസ്റ്റാര്‍ ചിത്രം.

അമല്‍ നീരദ് 2007ലാണ് ബിഗ്ബി സംവിധാനം ചെയ്യുന്നത്.

Read More >>