കാലാവസ്ഥാ വ്യതിയാനം: ബിന്ദു സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വീഡനിലെ ഒരു ദിനപത്രമായ 'മെട്രോ' പുറത്തു വിട്ട ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദോഷ വശങ്ങള്‍ മനുഷ്യരെയും മൃഗങ്ങളെയും എത്ര പ്രതികൂലമായാണ് ബാധിക്കുന്നതെന്ന വാര്‍ത്ത പടം പങ്കുവെച്ചു കൊണ്ടാണ് ബിന്ദു സുനിലിന്റെ ഫേസ്ബുക്ക്.

കാലാവസ്ഥാ വ്യതിയാനം: ബിന്ദു സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ബിന്ദു സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..,

കാലാവസ്ഥാ വ്യതിയാനം ഒരു രാജ്യത്തെ ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നതെന്ന് മറ്റൊരു രാജ്യം ചിന്തിക്കുകയും അത് ഭാവിയില്‍ എന്തെല്ലാം തരത്തിലുള്ള ദോഷങ്ങള്‍ക്കു കാരണമാകുമെന്നുമുള്ള ഒരു മുന്നറിയിപ്പും. കൊടുത്തുകൊണ്ടാണ് ഈ പത്രവാര്‍ത്ത. സ്വീഡനിലെ ഒരു ദിനപത്രമായ 'മെട്രോ' ആണ് ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദോഷ വശങ്ങള്‍ മനുഷ്യരെയും മൃഗങ്ങളെയും എത്ര പ്രതികൂലമായാണ് ബാധിക്കുന്നതെന്നും ആശങ്കപ്പെടുന്നത്.

ഈ പഠനം നടത്താന്‍ വേണ്ടി മാസങ്ങളോളം ഇന്‍ഡ്യയില്‍ താമസിച്ചു, പഠിച്ചു, സര്‍വ്വേനടത്തി തെളിവുകളും ചിത്രങ്ങളും സഹിതമാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ വിദഗ്ദ്ധമായ അഭിപ്രായങ്ങളും ഒപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കര്‍ഷകരുടെ ചിത്രങ്ങളും കൃഷിയിടങ്ങളില്‍ വന്യ മൃഗങ്ങളില്‍ നിന്ന് നേരിടുന്ന ആക്രമണങ്ങളും അതില്‍ ജീവന്‍ നഷ്ട്ടപെട്ട മനുഷ്യരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളും വിശദമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

സുന്ദര്‍ബന്‍ വനങ്ങളില്‍ 1980 കളില്‍ ഉണ്ടായിരുന്നു കടുവകള്‍ ഏകദേശം 4000 ആയിരുന്നെങ്കില്‍ ഇന്ന് അത് വെറും 600 മാത്രമായി കുറഞ്ഞിരിക്കുന്നു. മണ്ണൊലിപ്പും, ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും എല്ലാം തന്നെ ലോകത്തെ ഏറ്റവും വലിയ കടുവ സങ്കേതത്തെ അതിന്റെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. മൃഗങ്ങള്‍ പ്രകൃതിദത്തമായ ചുറ്റുപാടുകളില്‍ നിന്നും ഭക്ഷണവും വെള്ളം തേടി മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലേക്ക് വരുന്നു. ഏകദേശം നൂറോളം ആളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുവകളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ട്ടപ്പെട്ടത്.

സമുദ്രനിരപ്പ് മൂന്നിരട്ടിയായി ഉയര്‍ന്നതും അതുമൂലം പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, തീക്ഷ്ണമായ ചുഴലികാറ്റുകളുടെ ആവിര്‍ഭാവം,അത് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും വരുത്തുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടവിഷയങ്ങള്‍ തന്നെയാണ്. അതിനു എന്ന്, എവിടെ, എപ്പോള്‍ അല്ലെങ്കില്‍ ആര് മുന്കയ്യെടുക്കും എന്നതില്‍മാത്രമാണ് ഒരു തീരുമാനവും ആകാതെ പോകുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ നൂറിലൊന്നുപോലും അവകാശപ്പെടാനില്ലത്ത ഒരു കൊച്ചു രാജ്യം അവരുടെ ഒരു സാധാരണ ദിനപത്രത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാര്യ കാരണ സഹിതം തെളിവോടുകൂടി വാര്‍ത്തകള്‍ക്കൊടുക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ 'മനുഷ്യ, മൃഗ ,സസ്യ, സമ്പത്തുകള്‍, അവയുടെ സുസ്ഥിരത പരിപാലനം' എന്നിവയെല്ലാം തന്നെ വെറും വാക്കുകളിലും ഗവേഷണ പ്രബന്ധങ്ങളിലും മാത്രം ഒതുങ്ങി പോകുന്നു

Story by
Read More >>