20 വര്‍ഷത്തിനിടെ പ്രകൃതി ഇന്ത്യയ്ക്ക് പിഴയിട്ടത് ആറു ലക്ഷം കോടി

പ്രകൃതിക്ഷോഭങ്ങള്‍ വഴി നാശനഷ്ടങ്ങളുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 1998 മുതല്‍ 2017 വരെയുള്ള കണക്കുപ്രകാരം 3 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ലോക സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടായത്.

20 വര്‍ഷത്തിനിടെ പ്രകൃതി ഇന്ത്യയ്ക്ക് പിഴയിട്ടത് ആറു ലക്ഷം കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നായി രാജ്യത്തിന് ആറു ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി യു.എന്‍ റിപ്പോര്‍ട്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സുനാമി, വെള്ളപ്പൊക്കം, ചുഴലികാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും യു.എന്നിന്റെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകൃതിക്ഷോഭങ്ങള്‍ വഴി നാശനഷ്ടങ്ങളുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 1998 മുതല്‍ 2017 വരെയുള്ള കണക്കുപ്രകാരം 3 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ലോക സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടായത്. ഈക്കാലയളവില്‍ 6,600തില്‍ അധികം ദുരന്തങ്ങള്‍ ഉണ്ടായെന്നും 13 ലക്ഷം പേര്‍ മരിക്കുകയും 44 ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയോ വീട് നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.

വികസ്വര രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള നഷ്ടം ഭാവിയിലെ വികസന പദ്ധതികളെയും ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളെയും ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Story by
Read More >>