പ്രകൃതിക്ക് വേണ്ടി, രാജ്യത്ത് യാത്ര സൗജന്യമാക്കി യൂറോപ്യന്‍ രാജ്യം

ബസിലും ട്രംമിലും ട്രെയിനിലെയും യാത്രയാണ് ഇനി മുതല്‍ സൗജന്യമാവുന്നത്. നിലവില്‍ രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് രണ്ട് ഡോളറോളമാണ് ഇവിടെ ചിലവ് വരുന്നത്. ഫസ്റ്റ ക്ലാസ് ട്രെയിന്‍ യാത്രയ്ക്ക് നാല് യൂറോയാണ് ചിലവ്. നിലവില്‍ യുവാക്കള്‍ക്ക് യാത്ര സൗജന്യം നല്‍കുന്ന ലുക്‌സംബോര്‍ഗില്‍ 8000 കോടിയോളമാണ് പൊതുഗതാഗത സംവിധാനത്തിന്റെ വാര്‍ഷിക പ്രവര്‍ത്തന ചിലവ്.

പ്രകൃതിക്ക് വേണ്ടി, രാജ്യത്ത് യാത്ര സൗജന്യമാക്കി യൂറോപ്യന്‍ രാജ്യം

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങളെ നിരത്തില്‍ നിന്നൊഴിവാക്കാനായി രാജ്യത്തെ പൊതുഗതാഗത സംവിധാന സൗജന്യമാക്കി യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ്. അടുത്ത വേനല്‍ക്കാലം തൊട്ട് രാജ്യത്തെ പൊതുഗതാഗതം സൗജന്യമാക്കാനാണ് പുതിയ സഖ്യ സര്‍ക്കാറിന്റെ തീരുമാനം. ലോകത്ത് തന്നെ ഇത്തരത്തില്‍ സൗജന്യ യാത്ര ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ലക്‌സംബര്‍ഡ്.

ബസിലും ട്രംമിലും ട്രെയിനിലെയും യാത്രയാണ് ഇനി മുതല്‍ സൗജന്യമാവുന്നത്. നിലവില്‍ രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് രണ്ട് ഡോളറോളമാണ് ഇവിടെ ചിലവ് വരുന്നത്. ഫസ്റ്റ ക്ലാസ് ട്രെയിന്‍ യാത്രയ്ക്ക് നാല് യൂറോയാണ് ചിലവ്. നിലവില്‍ യുവാക്കള്‍ക്ക് യാത്ര സൗജന്യം നല്‍കുന്ന ലക്‌സംബര്‍ഗില്‍ 8000 കോടിയോളമാണ് പൊതുഗതാഗത സംവിധാനത്തിന്റെ വാര്‍ഷിക പ്രവര്‍ത്തന ചിലവ്.

വീണ്ടും പ്രധാനമന്ത്രിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെവിയര്‍ ബെറ്റില്‍ സര്‍ക്കാറിന്റെ ആദ്യ ഇടപെടലാണ് സൗജന്യ യാത്ര. വളരെ ചെറിയ രാജ്യമായ ലക്‌സംബര്‍ഗിലെ നിരത്തില്‍ നിന്നും സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കുക, റോഡിലെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദ്യേശങ്ങള്‍.

ആറ് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് നിന്നും ദിനംപ്രതി രണ്ട് ലക്ഷത്തോളം പേര്‍ തൊഴിലാനായി അതിര്‍ത്തി രാജ്യങ്ങളായ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

Read More >>