മെലാനിയയുടെ വസ്ത്രത്തിൽ 'താമരപ്പൂക്കൾ'; ബി.ജെ.പിക്കുള്ള ആദരവാണോയെന്ന് സോഷ്യൽ മീഡിയ

മെലാനിയ ട്രംപും മകൾ ഇവാൻകയും വെള്ള നിറത്തിലുള്ള വസ്ത്രമാണ് തങ്ങളുടെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ധരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്

മെലാനിയയുടെ വസ്ത്രത്തിൽ

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദർശനത്തിനെത്തിയ പ്രഥമ വനിത മെലാനിയ ട്രംപിന്റെ കോസ്റ്റ്യൂമും അപ്പിയറൻസുമെല്ലാം ആദ്യ ദിനം മുതൽ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഡൽഹി സന്ദർശനത്തിനെത്തിയ മെലാനിയയുടെ വസ്ത്രമാണ് ഇന്ന് ശ്രദ്ധിക്കപ്പെട്ടത്. മെലാനിയ ട്രംപും മകൾ ഇവാൻകയും വെള്ള നിറത്തിലുള്ള വസ്ത്രമാണ് തങ്ങളുടെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ധരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ, മെലാനിയ ധരിച്ച വസ്ത്രത്തിൽ എബ്രോയിഡറി ചെയ്തിരിക്കുന്ന 'താമര പൂക്കൾ' ആണ് ചർച്ചയായിരിക്കുന്നത്.

ക്രിസ്പ് കോട്ടണിലുള്ള വെളുത്ത ഷർട്ട് ആണ് മെലാനിയ ഇന്നു ധരിച്ചിരിക്കുന്നത്. ട്രംപിന്റെ ടൈക്കു യോജിക്കുന്ന തരത്തിൽ ചുവന്ന ബെൽറ്റും മെലാനിയ ധരിച്ചിട്ടുണ്ട്. ഇന്നലെ ഇന്ത്യയിലെത്തിയപ്പോൾ ധരിച്ചിരുന്ന വെള്ള ഹീൽസ് തന്നെയാണ് ഇന്നും മെലാനിയ കാലിലണിഞ്ഞിരിക്കുന്നത്. എന്നാൽ വസ്ത്രത്തിൽ എംബ്രോഡിയറി ചെയ്തിരിക്കുന്ന താമര പൂക്കളിലേക്കാണ് ഏവരുടേയും ശ്രദ്ധ പോയത്.വിവിധ നിറത്തിലുള്ള താമര പൂക്കളാണ് വസ്ത്രത്തിൽ എംബ്രോയിഡറി ചെയ്തു പിടിപ്പിച്ചിരിക്കുന്നത്. പിങ്ക്, കുങ്കുമം, നീല എന്നീ നിറങ്ങളിലുള്ള താമര പൂക്കളാണ് വസ്ത്രത്തിൽ എംബ്രോയിഡറി ചെയ്തിരിക്കുന്നത്.


ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. അതേസമയം, ബി.ജെ.പിയുടെ ചിഹ്നവും കൂടിയാണ് താമര. ഇന്തയ്ക്കുള്ള ആദരാവായാണോ മെലാനിയ വസ്ത്രത്തിൽ താമര തുന്നിച്ചേർത്തത് അതോ ബി.ജെ.പിക്കുള്ള വന്ദനമാണോ ഇതെന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ, മൂന്നു നിറത്തിലുള്ള താമര പൂക്കൾ വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ചതുകൊണ്ട് രണ്ട് അർത്ഥത്തിലും എടുക്കാമെന്നും ചിലർ കമന്റുചെയ്യുന്നു.


അതേസമയം, മെലാനിയ ട്രംപ് ഇന്ന് ഡൽഹിയിലെ ഹാപ്പിനസ് ക്ലാസ് സന്ദർശിച്ചു. സർവോദയ കോ-എജ്യൂക്കേഷൻ സീനിയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മെലാനിയയെ സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂറിലധികം സമയം മെലാനിയ സ്‌കൂളിൽ ചെലവിട്ടു. മെലാനിയയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ വിവിധ കലാപരിപാടികൾ വീക്ഷിക്കുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.

Next Story
Read More >>