'ആ കിരീടം എനിക്കുവേണ്ട'; മിസ് വേള്‍ഡ് സംഘാടകര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ മിസ് ഉക്രയിന്‍

24 കാരിയായ ഇവര്‍ക്ക് അഞ്ചുവയസ്സുള്ള മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തല്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. 2018 ലാണ് അവര്‍ മിസ് ഉക്രയിന്‍ കിരീടം അണിഞ്ഞത്.

കിവ്: അമ്മയായതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് വിലക്കിയതിനെതിരെ മുന്‍ മിസ് ഉക്രയിന്‍ വെറോനിക്ക ഡിഡുസെങ്കോ രംഗത്തെത്തി. ഇത്തരത്തിലുള്ള ചട്ടങ്ങള്‍ മത്സരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിക്ക് പോകുമെന്ന് അവര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായിട്ട് കഴിഞ്ഞ ദിവസം വെറോനിക്ക സാമൂഹ്യ മാധ്യമത്തിലൂടെ #righttobeamother എന്ന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹിതരും അമ്മമാരുമായ സ്ത്രീകളെ സൗന്ദര്യ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന നിയമം 2010 ല്‍ റദ്ദാക്കിയിരുന്നു. നിയമഭേദഗതി വരുത്തിയിട്ടും സംഘാടകര്‍ ഇത് പാലിക്കുന്നില്ലെന്ന കാരണത്താല്‍ വെറോണിക്ക വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.

'മിസ് വേള്‍ഡിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.എല്ലാ സ്ത്രീകളെയും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. മിസ് ഉക്രെയിന്‍ കിരീടെ നേടിയതിനു ശേഷം മിസ് വേള്‍ഡില്‍ മത്സരിക്കാന്‍ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാന്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണ്. സൗന്ദര്യമത്സരത്തില്‍ നിന്നും അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേള്‍ഡ് വിലക്കുന്നു'. വെറോനിക്ക ഇന്‌സ്റ്റഗ്രാമില്‍ കുറിച്ചു.

24 കാരിയായ ഇവര്‍ക്ക് അഞ്ചുവയസ്സുള്ള മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തല്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. 2018 ലാണ് അവര്‍ മിസ് ഉക്രയിന്‍ കിരീടം അണിഞ്ഞത്.

Story by
Next Story
Read More >>