കോട്ടൂളിക്കാരിക്ക് ലോക സൗന്ദര്യ കിരീടം

24 രാജ്യങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ സാന്ദ്ര ഈ രാജ്യാന്തര നേട്ടം കൈവരിച്ചത്.

കോട്ടൂളിക്കാരിക്ക് ലോക സൗന്ദര്യ കിരീടം


ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരങളിലൊന്നായ മിസ് കോസ്‌മോ വേള്‍ഡ് 2019 കിരീടം കോട്ടൂളി സ്വദേശി സാന്ദ്ര സോമന്. 24 രാജ്യങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ സാന്ദ്ര ഈ രാജ്യാന്തര നേട്ടം കൈവരിച്ചത്.

മലേഷ്യയിലെ ക്വാലലംപുരില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തിലെ പ്രാഥമിക റൗണ്ടില്‍ പങ്കെടുക്കാന്‍ 300 മത്സരാര്‍ത്ഥികളുണ്ടായിരുന്നു.

മിസ് കോസ്‌മോ വേള്‍ഡ് കിരീടത്തിനു പുറമെ മിസ് ഗ്‌ളാമറസ് ടൈറ്റിലും നേടിയ സാന്ദ്ര മിസ് ടാലന്റ വിഭാഗത്തില്‍ രണ്ടാമത്തെി.

മത്സരത്തിന്റെ ഭാഗമായി സംഘാടകര്‍ ആഗോളതലത്തില്‍ നടത്തിയ വോട്ടെടുപ്പിലും ഒന്നാമതെത്തിയിരുന്നു ഈ മിടുമിടുക്കി.

ക്‌ളാസിക്കല്‍ നര്‍ത്തകി കൂടിയായ സാന്ദ്ര മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും വേദിയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ അപ്‌സര വേഷത്തിലെത്തിയത് വിധികര്‍ത്താക്കാളുടെ പ്രത്യേക പ്രശംസ നേടാനായി.

ഈ വര്‍ഷം തന്നെ മറ്റ് രണ്ടു സൗന്ദര്യ മത്സരങളില്‍ സാന്ദ്ര ഒന്നാമതെത്തിയിട്ടുണ്ട്.കര്‍ണ്ണാടകയിലെ മണിപ്പാല്‍ സര്‍വ്വകലാശാലയിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഈ 22 വയസ്സുകാരി കോട്ടൂളി സ്വദേശി വി.സോമന്‍,ശ്രീജ സി.നായര്‍ എന്നിവരുടെ മകളാണ്

സിനിമയാണ് സ്വപ്‌നം. മോഡലിങും നൃത്തവും ഏറെയിഷ്ടപ്പെടുന്ന സാന്ദ്ര സംരംഭകൂടിയാണ്. ഫാഷന്‍ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സാന്ദ്ര സിങ്ക് എന്ന ബ്രാന്റിനു രൂപം കൊടുത്തിട്ടുണ്ട്.

Next Story
Read More >>