വാങ്കഡെയില്‍ ക്രിക്കറ്റ് ദൈവം തലകുനിച്ചിട്ട് ഇന്ന് അഞ്ചാം വര്‍ഷം

100 അന്താരാഷ്ട്ര സെഞ്ചുറിയും 164 അര്‍ദ്ധ സെഞ്ചുറിയും ആദ്യത്തെ ഏകദിന ഇരട്ട സെഞ്ചുറിയുമടക്കം എണ്ണമില്ലാത്ത റെക്കോര്‍ഡുകളുമായാണ് സച്ചിന്‍ കളംവിട്ടത്. 2011 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും സ്വന്തമാക്കി ക്രിക്കറ്റ് ദൈവത്തിന് അസാദ്ധ്യമായതൊന്നുമില്ലെന്ന് ബോധിപ്പിച്ചാണ് സച്ചിന്‍ കളം വിട്ടത്. ധോനിക്കും ഗംഗുലിക്കും കീഴില്‍ കളിച്ച സച്ചിന്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു.

വാങ്കഡെയില്‍ ക്രിക്കറ്റ് ദൈവം തലകുനിച്ചിട്ട് ഇന്ന് അഞ്ചാം വര്‍ഷം

വാങ്കഡെയില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ അവസാന വിക്കറ്റും വീണപ്പോള്‍ വിജയാഘോഷങ്ങള്‍ക്കിടയിലൂടെ വിക്കറ്റും കൈയിലേന്തി തലകുനിച്ചാണ് ക്രിക്കറ്റ് ദൈവം മൈതാനം വിട്ടത്. 1989 നവമ്പര്‍ 14ന് കറാച്ചില്‍ പാക്കിസ്ഥാനെതിരെ കളിച്ച തുടങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൃത്യം 24 വര്‍ഷങ്ങള്‍ക്കിപ്പുറം കളി അവസാനിപ്പിക്കുകയും ചെയ്തു.

2013 നവമ്പര്‍ 14ന് ആരംഭിച്ച ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റായിരുന്നു ഇന്ത്യയ്ക്കായി സച്ചിന്‍ കളിച്ച അവസാന ഇന്നിംഗ്‌സ്. മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കി. സച്ചിന്‍ സച്ചിന്‍ എന്ന ആരവത്തോടെയായിരുന്നു അന്ന് ഗ്യാലറി സച്ചിനെ എതിരേറ്റത്. മൈക്കുമായി മൈതാനം ചുറ്റി ആരാധകര്‍ക്ക് മുന്നില്‍ വികാരപരമായ നന്ദി പ്രകടനമാണ് അന്ന് സച്ചിന്‍ നടത്തിയ്ത.100 അന്താരാഷ്ട്ര സെഞ്ചുറിയും 164 അര്‍ദ്ധ സെഞ്ചുറിയും ആദ്യത്തെ ഏകദിന ഇരട്ട സെഞ്ചുറിയുമടക്കം എണ്ണമില്ലാത്ത റെക്കോര്‍ഡുകളുമായാണ് സച്ചിന്‍ കളംവിട്ടത്. 2011 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും സ്വന്തമാക്കി ക്രിക്കറ്റ് ദൈവത്തിന് അസാദ്ധ്യമായതൊന്നുമില്ലെന്ന് ബോധിപ്പിച്ചാണ് സച്ചിന്‍ കളം വിട്ടത്. ധോനിക്കും ഗംഗുലിക്കും കീഴില്‍ കളിച്ച സച്ചിന്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു.


200 ടെസ്റ്റും 463 ഏകദിനങ്ങളും കളിച്ച സച്ചിന്‍ കുട്ടിക്രിക്കറ്റില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്കായി കളിച്ചത്. ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പേ ദക്ഷിണാഫിക്കയ്‌ക്കെതിരെയായിരുന്നു കുട്ടിക്രിക്കറ്റിലെ സച്ചിന്റെ അരങ്ങേറ്റം. എന്നാല്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച സച്ചിന്‍ തന്റെ അവസാന സീസണില്‍ 2013 ല്‍ കിരീടവും നേടിയാണ് കുട്ടിക്രിക്കറ്റും അവസാനിപ്പിച്ചത്.

Read More >>