ഇന്ത്യയുടെ സുവര്‍ണ രാഹി

ഇടവേളയ്ക്ക് ശേഷം 2013ല്‍ രാഹി വീണ്ടും മത്സരങ്ങളിലേക്ക് മടങ്ങിയെത്തി. ദക്ഷിണകൊറിയയില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിന്റെ 25 മീറ്റര്‍ പിസ്റ്റണില്‍ സ്വര്‍ണ്ണം നേടിയായിരുന്നു രാഹി തിരിച്ചുവരവ് ഗംഭീരമാക്കിയത്. പിന്നീട് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാഹി സ്വര്‍ണ്ണം സ്വന്തമാക്കി.

ഇന്ത്യയുടെ സുവര്‍ണ രാഹി

ഷൂട്ടിങ്ങില്‍ പുത്തന്‍ ചരിത്രം കുറിച്ചാണ് രാഹി സര്‍നോബത്ത് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണം നേടിയത്. 34 പോയിന്റുകള്‍ നേടിയാണ് രാഹി സ്വര്‍ണ്ണമണിഞ്ഞത്. ഈ ഇനത്തില്‍ തായ്ലന്‍ഡിന്റെ നാപ്സ്വാന്‍ യാങ്പെയ്ബോണ്‍ വെള്ളിയും കൊറിയയുടെ മിന്‍ജുങ് കിം വെങ്കലവും നേടി. 2010ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെയായിരുന്നു രാഹി വരവറിയിച്ചത്. 25 മീറ്റര്‍ മിക്സഡ് പിസ്റ്റണില്‍ സ്വര്‍ണ്ണം നേടിയ രാഹി ഇതേ ഗെയിംസിന്റെ 25 മീറ്റര്‍ പിസ്റ്റണില്‍ വെള്ളിയും സ്വന്തമാക്കി.

ഇടവേളയ്ക്ക് ശേഷം 2013ല്‍ രാഹി വീണ്ടും മത്സരങ്ങളിലേക്ക് മടങ്ങിയെത്തി. ദക്ഷിണകൊറിയയില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിന്റെ 25 മീറ്റര്‍ പിസ്റ്റണില്‍ സ്വര്‍ണ്ണം നേടിയായിരുന്നു രാഹി തിരിച്ചുവരവ് ഗംഭീരമാക്കിയത്. പിന്നീട് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാഹി സ്വര്‍ണ്ണം സ്വന്തമാക്കി. ഗ്ലാസ്‌കോയില്‍ നടന്ന ഗെയിംസില്‍ 25 മീറ്റര്‍ പിസ്റ്റളിലായിരുന്നു രാഹിയുടെ സുവര്‍ണ്ണ നേട്ടം. ഇതേവര്‍ഷം ഏഷ്യന്‍ ഗെയിംസിലെ ടീം ഇനത്തില്‍ രാഹി വെങ്കലം നേടി. പിന്നീട് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന രാഹി 2018ലെ മടങ്ങിവരിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര സ്വദേശിനിയായ രാഹിയുടെ മികവിന് പിന്നില്‍ ജര്‍മന്‍ പരിശീലക ഡോര്‍ഗ്സൂറന്‍ മൂങ്ക്ബയാറിന്റെ പങ്ക് ചെറുതല്ല. മംഗോളിയയില്‍ ജനിച്ച ഡോര്‍ഗ്സൂറന്‍ പിന്നീട് ജര്‍മ്മനിയിലേക്ക് താമസം മാറുകയായിരുന്നു. ആറ് തവണ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള ഡോര്‍ഗ്സൂറന്‍ രണ്ട് ഒളിമ്പിക് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. 1992ലും 2008ലും 25 മീറ്റര്‍ പിസ്റ്റളില്‍ രാഹി വെങ്കലം നേടിയിരുന്നു. 1998ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 2002ല്‍ 25 മീറ്റര്‍ എയര്‍പിസ്റ്റളിലും ഡോര്‍ഗ്സൂറന്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ രാഹിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവര്‍ക്ക് 30 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് 20 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>