ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ജനങ്ങളോടുള്ള അന്യായമെന്ന് പോണ്‍ഹബ്ബ്

ഈ നീക്കം രാജ്യത്തെ ജനങ്ങളെ നിയമ വിരുദ്ധ ഉള്ളടക്കമുള്ള അപകടകരമായ സൈറ്റുകളിലേക്ക് ചെന്നെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപടിയുടെ ആഘാതം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇത് ട്രാഫിക്കില്‍ വലിയ കുറവു വരുത്തിയിട്ടുണ്ട്, കോറി പ്രൈസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.പോണ്‍ഹബ്ബിന്റെ പ്രേക്ഷകരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ജനങ്ങളോടുള്ള അന്യായമെന്ന് പോണ്‍ഹബ്ബ്

ന്യൂഡല്‍ഹി: രാജ്യത്തെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള ഉപദ്രവമാണെന്ന് പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ച കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ നീക്കം രാജ്യത്തെ ജനങ്ങളെ നിയമ വിരുദ്ധ ഉള്ളടക്കമുള്ള അപകടകരമായ സൈറ്റുകളിലേക്ക് ചെന്നെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപടിയുടെ ആഘാതം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇത് ട്രാഫിക്കില്‍ വലിയ കുറവു വരുത്തിയിട്ടുണ്ട്, കോറി പ്രൈസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.പോണ്‍ഹബ്ബിന്റെ പ്രേക്ഷകരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ പോണ്‍ സൈറ്റായ പോണ്‍ഹബ്ബ് അലക്‌സാ റാങ്കിംഗില്‍ ജനപ്രിയ സൈറ്റുകളില്‍ 29ാം സ്ഥാനത്താണ് പോണ്‍ഹബ്ബ്.

പോണോഗ്രാഫിക്കെതിരായോ, സ്വകാര്യമായി പോണ്‍ വിഡിയോ കാണുന്നതിനോ ഇന്ത്യയില്‍ നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇത്രയും വലിയ വിഷയത്തില്‍ സര്‍ക്കാറിന് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ തന്നെ തങ്ങളുടെതു പോലുള്ള സൈറ്റുകളെ ബലിയാടാക്കുകയാണ്. സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പാണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് പറഞ്ഞു.

ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

Read More >>