ധൈര്യമായി അടുക്കളയില്‍ കയറാം; യൂട്യൂബ് ഉണ്ടല്ലോ

ടെലിവിഷനില്‍ മാത്രമല്ല, യൂ ട്യൂബിലും പാചകക്കുറിപ്പുകള്‍ ഹിറ്റാണ്. നേരിട്ടു കണ്ട് അനുകരിച്ചു ഒരു 'പിടുത്തം' പിടിച്ചാല്‍ മതിയെന്നതാണ് ഇതിന്റെ ഒരു സുഖം. പാചകവിദ്യ കോപ്പിയടിക്കാന്‍ ഇതാ കുറച്ചു യൂട്യൂബ് ചാനലുകള്‍.

ധൈര്യമായി അടുക്കളയില്‍ കയറാം; യൂട്യൂബ് ഉണ്ടല്ലോ

ഭക്ഷണവും പാചകവും ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ചിലര്‍ക്ക് പാചകത്തോട് വലിയ താല്പര്യമില്ലെങ്കിലും വ്യത്യസ്തവും രുചികരവുമായയ ഭക്ഷണം കഴിക്കാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും. സാങ്കേതിക വിദ്യ വികസിച്ചതോടെ വായ്ക്കു രുചിയുള്ള വിഭവങ്ങള്‍ കഴിക്കാന്‍ കൈയില്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉണ്ടായാല്‍ മതിയെന്നായിട്ടുണ്ട്. ടെലിവിഷനില്‍ മാത്രമല്ല, യൂ ട്യൂബിലും പാചകക്കുറിപ്പുകള്‍ ഹിറ്റാണ്. നേരിട്ടു കണ്ട് അനുകരിച്ചു ഒരു 'പിടുത്തം' പിടിച്ചാല്‍ മതിയെന്നതാണ് ഇതിന്റെ ഒരു സുഖം. പാചകവിദ്യ കോപ്പിയടിക്കാന്‍ ഇതാ കുറച്ചു യൂട്യൂബ് ചാനലുകള്‍.

ആന്‍ഡ്, യെസ്, ഫുഡ് നെറ്റ്വര്‍ക്ക്

ഡോങ്കി സോസ് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് വിഭവം കഴിച്ചിട്ടുണ്ടോ? പ്രശസ്ത കുക്കറി ചാനല്‍ അവതാരകന്‍ ആല്‍ബര്‍ട്ട് ബ്രൗണിന്റെ വീഡിയോകള്‍ക്ക് വേണ്ടിയാണോ തിരയുന്നത്. അതിനെല്ലാം അനുയോജ്യമാണ് ആന്‍ഡ് യെസ് ഫുഡ് നെറ്റ്വര്‍ക്ക്.

ടേസ്റ്റി

ടേസ്റ്റി, അഥവാ സ്വാദിഷ്ടമായത്. അതെ, അതു തന്നെയാണ് ഈ ചാനലില്‍ ഉള്ളതും. തുടക്കകാര്‍ക്ക് ഏറ്റവും സഹായകമാവുന്ന ഒരു ചാനലാണ് ഇത്. തികച്ചും സിമ്പിളായതും മിതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടും പാചകം ചെയ്യാവുന്ന വിഭവമാണ് ഈ ചാനലിലുള്ളത്. ടേസ്റ്റ് 101മോണിക്കര്‍ എന്ന വെബ്‌സൈറ്റിലാണ് വീഡിയോകള്‍ ഉണ്ടാവുക.

സീരിയസ് ഈറ്റ്‌സ്

നിങ്ങള്‍ ആല്‍ബര്‍ട്ട് ബ്രൗണ്‍സിന്റെ ഗുഡ് ഈറ്റ്‌സും അമേരിക്കാസ് ടെസ്റ്റ് കിച്ചണും കണ്ടതാണെങ്കില്‍ തീര്‍ച്ചയായും സീരിയസ് ഈറ്റ്‌സും തീര്‍ച്ചയായും കണ്ടിരിക്കണം. ചാനലിന്റെ അവതാരകനും ഡയരക്ടറുമായ ജെ.കെഞ്ചി ലോപസ് വിഭവങ്ങളെ ശാസ്ത്രീയ സമീപനത്തോടെയാണ് കാണിക്കുന്നത്. ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കാം, ഏതൊക്കെ പാടില്ലായെന്നുള്ളതാണ് ഈ ചാനല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

എവരിഡെ ഫുഡ്

അടുക്കളയില്‍ സ്ഥിരം ഉണ്ടാക്കുന്ന വിഭവങ്ങളെ ഒന്ന് ആധുനീകരച്ച് വ്യത്യസ്തമാക്കുകയാണ് ഈ ചാനല്‍. ആരോഗ്യദായകമായ ഭക്ഷണം, ബേക്കിങ് തുടങ്ങിയവയാണ് ഈ ചാനലിന്റെ പ്രധാന ആകര്‍ഷണം. മറ്റു ചാനലുകളില്‍ നിന്നും വ്യത്യസ്തമായി പാചകം ചെയ്യുമ്പോള്‍ നമുക്ക് സ്ഥിരം ഉണ്ടാവുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്ന പരിപാടിയും ഇവര്‍ ചെയ്യുന്നുണ്ട്. കിച്ചണ്‍ കോനണ്‍ഡ്രംസ് എന്നാണ് ഇതിന്റെ പേര്.

ബോണ്‍ അപ്പെറ്റൈറ്റ്

ഒരുപക്ഷെ യൂട്യൂബ് പാചക ചാനലുകളില്‍ ഏറ്റവും മുതിര്‍ന്ന ചാനലായിരിക്കും ബോണ്‍ അപ്പെറ്റൈറ്റ് അവതരണ ശൈലികൊണ്ടും വിഭവങ്ങളുടെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചാനലു കൂടിയാണ് ഇത്.

ലോറ ഇന്‍ ദി കിച്ചണ്‍

സിമ്പ്‌ളി ലോറ എന്ന പാചക പരിപാടി കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത് വ്യക്തിയാണ് ലോറ. പാചകത്തിലെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ മികച്ച ഒരു വഴിയാണ് ലോറയുടെ പാചക ക്ലാസുകള്‍. സാധാരണ ഒരു വീട്ടില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഉണ്ടാക്കും അത് തന്നെയാണ് ലോറയും ചെയ്യുന്നത്. പക്ഷെ അതില്‍ ഒരു ലോറ ടെക്‌നിക്ക് കൂടി ഉണ്ടാവുമെന്ന് മാത്രം.

നിഷ മധുലിക

നാലു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള ഇന്ത്യന്‍ പാചക റാണി. യൂട്യൂബ് പേഴ്സണാലിറ്റി എന്നതിനപ്പുറം നിവധി ഇന്ത്യന്‍ റസ്റ്ററന്റുകളുടെ ഉപദേശകയാണിവര്‍. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ മുന്‍നിര പത്രങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതുന്നു.

വാഹ്ഷെഫ് വാ

പ്രമുഖ ഇന്ത്യന്‍ ഷെഫ് സഞ്ജയ് തുമ്മയുടെ യൂട്യൂബ് ചാനല്‍. പതിനഞ്ചു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. യൂറോപ്പ്, ഓസ്ട്രേലിയ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലെല്ലാം ചാനലിന് ജനപ്രിയതയുണ്ട്.

സഞ്ജീവ് കപൂര്‍ ഖസാന

രണ്ടര ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള ചാനല്‍. അദ്ദേഹത്തിന്റെ ഖാന ഖസാന എന്ന ടെലവിഷന്‍ പരിപാടി 120 രാഷ്ട്രങ്ങളിലാണ് പ്രക്ഷേപണം ചെയ്യുന്നത്. ഖസാനയെ 1.84 ലക്ഷം പേരാണ് ട്വിറ്ററില്‍ മാത്രം പിന്തുടരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പാചകരാജാവു തന്നെയാണ് സഞ്ജീവ് കപൂര്‍.

Story by
Read More >>