നിങ്ങള്‍ കശ്മീരിയാണോ?എങ്കില്‍ 'ആര്‍ട്ടിക്കിള്‍ 370 താലി' ഡിസ്‌കൗണ്ടോട് കൂടി കഴിക്കാം

കൊണോട്ട് പ്ലേസിലുള്ള ആര്‍ഡോര്‍ 2.1 റെസ്‌റ്റോറന്റ് ആലോചിച്ചത് ആര്‍ട്ടിക്കിള്‍ 370 എങ്ങനെ ബിസിനസ് ആക്കാമെന്നാണ്

നിങ്ങള്‍ കശ്മീരിയാണോ?എങ്കില്‍

ഡല്‍ഹി:രാജ്യം മുഴുവന്‍ ആര്‍ട്ടിക്കിളിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. പക്ഷെ ഡല്‍ഹിയിലെ കൊണോട്ട് പ്ലേസിലുള്ള ആര്‍ഡോര്‍ 2.1 റെസ്‌റ്റോറന്റ് ആലോചിച്ചത് ഇതെങ്ങനെ ബിസിനസ് ആക്കാമെന്നാണ്. 'ആര്‍ട്ടിക്കിള്‍ 370 താലി' എന്ന വ്യത്യസ്തമായ താലി വിഭവവുമായി വിസ്മയം തീര്‍ക്കുകയാണിവര്‍. വ്യത്യസ്തവും വേറിട്ടതുമായ രുചി വൈഭവങ്ങള്‍ തീര്‍ക്കുന്നതില്‍ എന്നും മുന്നിലാണ് ആര്‍ഡോര്‍ 2.1

കശ്മീരിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വ്യത്യസ്ത രുചികളാണ് ആര്‍ട്ടിക്കിള്‍ 370 താലിയിലുള്ളത്. വെജ്-നോണ്‍ വെജ് താലികളും ലഭ്യമാണ്.
തീര്‍ന്നില്ല സര്‍പ്രൈസ്, കാശ്മീരുകാര്‍ക്ക് മാത്രം ആര്‍ട്ടിക്കിള്‍ 370 താലിക്ക് 370 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതിന് കശ്മീര്‍ പൗരനാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ ഐ.ഡി കാര്‍ഡ് കാണിക്കണം. വെജ് താലിക്ക് 2370 രൂപയും, നോണ്‍ വെജ് താലിക്ക് 2669 രൂപയുമാണ് നിരക്ക്.

വെജ് താലിയില്‍ കശ്മീരി പുലാവ്, കശ്മീരി കി റൊട്ടി, നദ്രു കി ഷാമി, ദം ആലൂ, കാവ എന്നിവയാണ് ഹൈലൈറ്റ്‌സ്. കശ്മീരി പുലാവ്, കമീര്‍ കി റൊട്ടി, നദ്രു കി ഷാമി, റോഗന്‍ ജോഷ്, കാവ എന്നിവയും.

Read More >>