പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

അര ലിറ്റർ, ഒരു ലിറ്റർ, രണ്ട് ലിറ്റർ കുപ്പികളാണ് വകുപ്പ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കുടിവെളള കാനും പുറത്തിറക്കാൻ ആലോചനയുണ്ട്.

പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പിന്റെ കുടിവെളളം വിപണിയിലേക്ക്. ഫെബ്രുവരിയിൽ വിപണിയിലെത്തും. ഒരു ലിറ്റർ കുപ്പിക്ക് 10 രൂപയാണ്. കുപ്പിവെള്ളത്തിനായി അരുവിക്കരയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണ് വകുപ്പ്. ജനുവരി അവസാനത്തോടെ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷ.

അര ലിറ്റർ, ഒരു ലിറ്റർ, രണ്ട് ലിറ്റർ കുപ്പികളാണ് വകുപ്പ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കുടിവെളള കാനും പുറത്തിറക്കാൻ ആലോചനയുണ്ട്. പ്രതിദിനം 7,200 ലിറ്റർ കുടിവെളളമാണ് പ്ലാന്റിൽ ഉൽപാദിപ്പിക്കുക. റിവേഴ്‌സ് ഓസ്‌മോസിസ്, ക്ലോറിനേഷൻ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക.

ഒരു ലിറ്റർ കുടിവെളളത്തിന്റെ കുപ്പിക്ക് 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്ന വില. ജലവിഭവവകുപ്പിന്റെ ഔട്ട്‌ലെറ്റുകളിൽ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്കു ലഭിക്കും. ജലവിഭവ വകുപ്പിന്റെ ഔട്ട്‌ലെറ്റുകൾ, റീട്ടെയിൽ മാർക്കറ്റ് എന്നിവയിലൂടെയാകും കുടിവെളള വിൽപന. എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകൾ തുടങ്ങാനും ആലോചനയുണ്ട്.

Read More >>