മദ്യം ഇനി വീട്ടിലേക്ക്, ആധാര്‍ നിര്‍ബന്ധം

ദേശീയ കൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ ഉണ്ടായ റോഡപകടങ്ങളില്‍ 1.5 ശതമാനം മദ്യപിച്ച് വാഹനം ഓടിച്ചത് വഴിയാ​ണ്.

മദ്യം ഇനി വീട്ടിലേക്ക്, ആധാര്‍ നിര്‍ബന്ധംപ്രതീകാത്മക ചിത്രം

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിവെക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഇത് കുറയ്ക്കാനായി മദ്യം വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്യ മേഖലയിലെ ഗെയിം ചെയിഞ്ചര്‍ എന്നാണ് പദ്ധതിയെ മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാഗുളെ വിശേഷിപ്പിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഇ-കോമേഴ്‌സ് സംവിധാനങ്ങള്‍ പ്രവൃത്തിക്കുന്ന രീതിയിലാണ് മദ്യ വിതരണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. മദ്യം വാങ്ങുന്നവരുടെ പ്രായ പരിധി വിലയിരുത്തിയ ശേഷം മാത്രമെ വിതരണം നടത്തുകയുള്ളൂ. ഇതിനായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും. മന്ത്രി പറഞ്ഞു.

ദേശീയ കൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ ഉണ്ടായ റോഡപകടങ്ങളില്‍ 1.5 ശതമാനം മദ്യപിച്ച് വാഹനം ഓടിച്ചത് വഴിയാ​ണ്.

Story by
Read More >>