പാചകം പെരുത്തിഷ്ടമെന്ന് പ്രിയങ്ക

ഫാസിയബാദിലെ സൺബീം സ്‌കൂള്‍ വിദ്യാർത്ഥികളുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് പാചകപാഠങ്ങളും തനിക്ക് ഹൃദിസ്ഥമാണെന്ന് പ്രിയങ്കാ ഗാന്ധി മനസ് തുറന്നത്. 15ാം വയസ് മുതല്‍ അടുക്കളയില്‍ പാചകപരീക്ഷണങ്ങള്‍ ആരംഭിച്ചെന്നും, ഏറെ ആസ്വദിച്ചാണ് ഇഷ്ടവിഭവങ്ങള്‍ ഒരുക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

പാചകം പെരുത്തിഷ്ടമെന്ന് പ്രിയങ്കvogonpoem.files.wordpress.com/2014/04/priyanka.jpg

അയോദ്ധ്യ: പാചകം അറിയാമോ എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന്, വാചകത്തേക്കാള്‍ പെരുത്തിഷ്ടം പാചകമെന്ന് ഉരുളയ്ക്കുപ്പേരി പോലെ പ്രിയങ്കയുടെ മറുപടി.

ഫാസിയബാദിലെ സൺബീം സ്‌കൂള്‍ വിദ്യാർത്ഥികളുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് പാചകപാഠങ്ങളും തനിക്ക് ഹൃദിസ്ഥമാണെന്ന് പ്രിയങ്കാ ഗാന്ധി മനസ് തുറന്നത്. 15ാം വയസ് മുതല്‍ അടുക്കളയില്‍ പാചകപരീക്ഷണങ്ങള്‍ ആരംഭിച്ചെന്നും, ഏറെ ആസ്വദിച്ചാണ് ഇഷ്ടവിഭവങ്ങള്‍ ഒരുക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

ഇറ്റാലിയൻ, തായ് ഭക്ഷണങ്ങളിലാണ് രുചി പരീക്ഷണങ്ങള്‍ ഏറെ നടത്തിയതെന്നുകൂടി കോണ്‍ഗ്രസിന്റെ ഊര്‍ജസ്വലമുഖം വാചാലയായി.

ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രിയങ്ക പങ്കുവച്ചു. നിങ്ങളുടെ മതത്തെ ചോദ്യം ചെയ്യാത്ത ഒരു ഇന്ത്യയാണ് എന്റെ സ്വപ്നം. പുരുഷനും സ്ത്രീക്കും തുല്യപ്രാധാന്യം നൽകുന്ന ഇന്ത്യ, നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ഇഷ്ടപ്പെടുന്നതും നിങ്ങൾക്കാവിശ്യമായതും നേടിയെടുക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര ഇന്ത്യ വരുമെന്നു തന്നെയാണ് പ്രതീക്ഷ- പ്രിയങ്ക പറഞ്ഞു

Next Story
Read More >>