ആറാം തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി മെസി; മറികടന്നത് കിസ്റ്റ്യാനോ റൊണാൾഡോയെ

അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനം കാഴ്ചവെച്ച മേഗർ റാപിനോയാണ് മികച്ച വനിതാ താരം.

ആറാം തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി മെസി; മറികടന്നത്  കിസ്റ്റ്യാനോ റൊണാൾഡോയെ

പ്രതിരോധനിരയെ കാഴ്ചക്കാരാക്കി, തടസ്സങ്ങളെ ഭേദിച്ച് മിന്നൽ വേഗത്തിൽ ഗോൾവലയെ ലക്ഷ്യമാക്കിയുള്ള ഗോളുകൾക്കു പിറകിൽ മെസിയെന്ന അസാമാന്യ പ്രതിഭയുടെ കഴിവും മികവുമാണ്. തന്റെ ഫുട്‌ബോൾ കരിയറിൽ ആറാം തവണ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ ഈ നേട്ടം കൈവരിക്കുന്ന താരവും ലിയോണല്‍ ആന്ദ്രേ മെസിയെന്ന 32 കാരൻ തന്നെ.

കിസ്റ്റ്യാനോ റൊണാൾഡോ ബർണാഡോ സിൽവ, റോബർട്ടോ ഫിർമിനോ, ആലിസൺ, കരിം ബൻസേമ, സർജിയോ അഗ്യൂറോ, കെയ്ലിയൻ എംബാപ്പെ, ഡോണി വാൻ ഡി ബീക്, സാദിയോ മാനെ, മുഹമ്മദ സലാ, ഏഡൻ ഹസാർഡ് തുടങ്ങിയ 30 വമ്പന്മാർ അടങ്ങിയ പട്ടികയിൽ വാൻഡിക്ക്, റൊണാൾഡോ, സാദിയോ മാനേ എന്നിവരാണ് മെസിക്കൊപ്പം അവസാന നാലിൽ ഇടം പിടിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിർജിൽ വാൻഡിക്കിനെയും മറികടന്നാണ് അർജന്റീനക്കാരനായ മെസി പുരസ്‌കാരം സ്വന്തമാക്കിയത്. അഞ്ചു തവണ ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റിയാനോയെ മറികടന്നാണ് മെസിയുടെ മുന്നേറ്റം- 2009,2010,2011,2012,2015, ഇപ്പോൾ 2019.നേരത്തേ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസിക്കായിരുന്നു.

പത്തു വർഷത്തെ ക്രിസ്റ്റ്യാനോ-മെസ്സി ആധിപത്യം തകർത്ത് കഴിഞ്ഞ തവണ ലൂക്ക മോഡ്രിച്ചാണ് ബാലൻ ഡി ഓർ നേടിയിരുന്നത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു മെസി.

അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനം കാഴ്ചവെച്ച മേഗർ റാപിനോയാണ് മികച്ച വനിതാ താരം. ഫിഫയുടെ വനിതാ താരവും റാപിനോയായിരുന്നു.യുവന്റസിന്റെ മാതിസ് ഡി ലിറ്റിനാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. ഗോൾ കീപ്പർ അലിസൺ ബക്കറാണ്.

Read More >>