സെര്‍ജിയോ സിഡോന്ച കേരളാ ബ്ലാസ്റ്റേഴ്സില്‍

2018-19 ല്‍ ജംഷെഡ്പുര്‍ എഫ്.സിയ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചു

സെര്‍ജിയോ സിഡോന്ച കേരളാ ബ്ലാസ്റ്റേഴ്സില്‍

സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോന്ചയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറില്‍ ഒപ്പിട്ടു. മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്ച അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി.

2018-19 ല്‍ ജംഷെഡ്പുര്‍ എഫ്.സിയ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചു. റയല്‍ സാരഗോസാ, അല്‍ബാസെ റ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്ച പറഞ്ഞു.

സെര്‍ജിയോ സിഡോന്ച പല പൊസിഷനുകളിലും കളിക്കാന്‍ മികവുള്ള താരമാണെന്നും ഗോള്‍ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓള്‍റൗണ്ട് ഫുട്‌ബോളര്‍ ആയ അദ്ദേഹവുമൊത്തുള്ള പുതിയ ഐ.എസ്.എല്‍ സീസണ്‍ ആസ്വാദകരമാകുമെന്നും ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ സ്‌കറ്റോറി പറഞ്ഞു.

Read More >>