സാഞ്ചസിനെ വാങ്ങാൻ ഒരുങ്ങി ഇറ്റാലിയന്‍ വമ്പന്മാര്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചസിനെ വിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.

സാഞ്ചസിനെ വാങ്ങാൻ ഒരുങ്ങി ഇറ്റാലിയന്‍ വമ്പന്മാര്‍

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാന് താല്പര്യം. നേരത്തെ യുണൈറ്റഡിന്റെ റൊമേലു ലുകാകുവിനെ ഇന്റർ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോമിൽ എത്താതെ നിൽക്കുന്ന സാഞ്ചസിനായി വലിയ തുക മുടക്കാൻ ഇന്റർ മിലാൻ തയ്യാറാണ്. ട്രാൻസ്ഫർ വിലക്കുകൾക്കു ശേഷം വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പഴയ പ്രതാപത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇന്റർ.

നിലവിൽ യുവന്റസിന്റെ ആധിപത്യമാണ് ഇറ്റാലിയൻ ലീഗിൽ. യുവന്റസിന് കടിഞ്ഞാണിടാൻ ഇന്ററും മിലാനിലെ മറ്റൊരു ക്ലബ്ബായ എ.സി മിലാനും വമ്പൻ താരങ്ങളെ ലീഗിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് സാഞ്ചസിനെ വാങ്ങാനുള്ള നീക്കം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചസിനെ വിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. സാഞ്ചസ് ടീം വിടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുന്നേറ്റനിരയിൽ അധികം താരങ്ങൾ ഇല്ലാത്തതു കൊണ്ട് സാഞ്ചസിന് യുണൈറ്റഡിൽ ഇത്തവണ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. 2018ലാണ് സാഞ്ചസ് യുണൈറ്റഡിൽ എത്തിയത്. 14ൽ ബാഴ്സലോണയിൽ നിന്ന് ആഴ്സണലിൽ എത്തിയ സാഞ്ചസ് 2018 വരെ അവിടെ തുടർന്നു. ആഴ്സണലിനായി 122 മത്സരങ്ങൾ കളിച്ചു . 60 ഗോളുകളും നേടി. യുണൈറ്റഡിൽ 32 മത്സരങ്ങൾ കളിച്ച സാഞ്ചസിന് മൂന്നു ഗോൾ മാത്രമാണ് നേടാനായത്.

Next Story
Read More >>