അനസ് വീണ്ടും ഇന്ത്യക്കായി ബൂട്ടണിയും

ജൂൺ 25ന് ആരംഭിക്കുന്ന ക്യാമ്പിൽ അനസും ടീമിനൊപ്പം ചേരും

അനസ് വീണ്ടും ഇന്ത്യക്കായി ബൂട്ടണിയും

ഏഷ്യൻ കപ്പിലെ പരാജയത്തിന്ന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നു. ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യയുടെ 35 അംഗ സാധ്യതാ ടീമിൽ അനസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലകൻ സ്റ്റിമാചാണ് സാധ്യത ടീമിനെ പ്രഖ്യാപിച്ചത്.

ജൂൺ 25ന് ആരംഭിക്കുന്ന ക്യാമ്പിൽ അനസും ടീമിനൊപ്പം ചേരും. ക്യാമ്പിനൊടുവിൽ അന്തിമ ടീമിൽ ഇടം പിടിക്കാനായാൽ മലപ്പുറം കൊണ്ടോട്ടിക്കാരനെ ഇന്ത്യൻ ജേഴ്‌സിയിൽ വീണ്ടും കാണാം.

ഏഷ്യാ കപ്പിലെ ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ അനസ് പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ഇന്റർ കോണ്ടിനന്റൽ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാന്‍, സിറിയ, കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 18വരെ നീണ്ടു നില്‍ക്കും.

Read More >>