ഹസാര്‍ഡ് റയലിലേക്ക് മാറും

കഴിഞ്ഞ ദിവസം കൂടുമാറുന്നതായി ഹസാര്‍ഡി ചെല്‍സി മാനേജ്മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഹസാര്‍ഡ് റയലിലേക്ക് മാറും

ലണ്ടന്‍: യൂറോപ്പാ ലീഗിന്റെ ഫൈനല്‍ മത്സരത്തിന് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന് ചെല്‍സി സ്ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡ്. നേരത്തെ മുതല്‍ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കൂടുമാറുന്നതായി ഹസാര്‍ഡി ചെല്‍സി മാനേജ്മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മികച്ച ഫോമില്‍ കളിക്കുന്ന ഹസാര്‍ഡ് ടീം വിടുന്നത് ചെല്‍സിക്ക് കടുത്ത തിരിച്ചടിയാവും. കാരണം രണ്ടുവര്‍ഷത്തെ കൈമാറ്റ ജാലകത്തിലെ വിലക്ക് ചെല്‍സി നേരിടുന്നുണ്ട്. അതിനാല്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കാനാവില്ല.

ഹസാര്‍ഡിനെപ്പോലൊരു മുഖ്യ സ്ട്രൈക്കര്‍ ടീം വിട്ടാല്‍ പകരം ആരെന്നത് ചെല്‍സിക്ക് തലവേദന സൃഷ്ടിക്കുന്നു. ഇത്തവണ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം നേടാന്‍ ചെല്‍സിക്കായി. ഇടവേളയ്ക്കുശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കാനും ചെല്‍സിക്ക് സാധിച്ചെങ്കിലും ഹസാര്‍ഡിന്റെ കൂടുമാറ്റം ടീമിനെ പ്രതിസന്ധിയിലാക്കുന്നു.

Read More >>