എല്‍കോ ഷറ്റോരിയെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്

ടീമിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ ഷറ്റോരിക്ക് സാധിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

എല്‍കോ ഷറ്റോരിയെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിടാനൊരുങ്ങുന്ന പരിശീലകന്‍ എന്‍കോ ഷറ്റോരിയെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്. ഷറ്റോരിയെ ക്ലബ് സമീപിച്ചതായാണ് റിപ്പോര്‍ട്ട്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയിലും വന്‍ ഇടിവാണ് സംഭവിച്ചത്.

ടീമിന്റെ അവസാന ഹോം മത്സരങ്ങളിലെല്ലാം കാണികളുടെ എണ്ണം കുറവായിരുന്നു. ഈ പ്രതിസന്ധികളിലെല്ലാം മറികടന്ന് ടീമിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ ഷറ്റോരിക്ക് സാധിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെ ഉയര്‍ത്തിക്കൊണ്ടുവന്ന് മികവ് തെളിയിച്ച പരിശീലകനാണ് ഷറ്റോരി. പ്രൊ ലൈസന്‍സ് ഉള്ള അദ്ദേഹം നേരത്തെ ഇന്ത്യന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാള്‍, യുണൈറ്റഡ് സ്പോര്‍ട്സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Read More >>