ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്; കിരീടം ലക്ഷ്യമിട്ട് ലിവര്‍പൂളും സിറ്റിയും

അവസാന റൗണ്ട് മത്സരത്തിന് ഞായറാഴ്ച കൊടിയേറുമ്പോള്‍ സിറ്റിക്ക് 95 പോയിന്റും ലിവര്‍പൂളിന് 94 പോയിന്റുമാണുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്; കിരീടം ലക്ഷ്യമിട്ട് ലിവര്‍പൂളും സിറ്റിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട സ്വപ്‌നവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍ പൂളും നാളെ കളത്തിലിറങ്ങും. അവസാന റൗണ്ട് മത്സരത്തിന് ഞായറാഴ്ച കൊടിയേറുമ്പോള്‍ സിറ്റിക്ക് 95 പോയിന്റും ലിവര്‍പൂളിന് 94 പോയിന്റുമാണുള്ളത്. ഇന്ത്യന്‍ സമയം 7.30ന് നടക്കുന്ന മത്സരത്തില്‍ സിറ്റി ബ്രൈറ്റണേയും ലിവര്‍പൂള്‍ വോള്‍വ്‌സിനെയും നേരിടും.

സീസണില്‍ മൂന്നു കിരീടമാണ് സിറ്റിയുടെ ലക്ഷ്യം. ലീഗ് കിരീടം സ്വന്തമാക്കിയ ടീമിന് മുന്നില്‍ പ്രീമിയര്‍ ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവുമാണുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ബ്രൈറ്റണെ പരാജയപ്പെടുത്തിയില്‍ സീസണില്‍ സിറ്റിക്ക് രണ്ട് കിരീടങ്ങളാവും. ഇതിനു പുറമേ 18ന് എഫ്എ കപ്പ് ഫൈനലില്‍ വാറ്റ്‌ഫോര്‍ഡിനെ സിറ്റി നേരിടും.

വിന്‍സെന്റ് കൊമ്പാനിയുടെ കരുത്തിലാണ് നഷ്ടപ്പെടുമെന്ന കരുതിയ പ്രീമിയര്‍ ലീഗ് കിരീട സ്വപ്‌നത്തിലേക്ക് സിറ്റി എത്തിയത്. ലെസ്റ്റര്‍ സിറ്റിയുമായുള്ള കളിയില്‍, 20 മിനിറ്റുശേഷിക്കെ ക്യാപ്റ്റന്‍ കൊമ്പാനി നേടിയ അത്ഭുതഗോളിലായിരുന്നു സിറ്റിയുടെ ജയം. ലെസ്റ്റര്‍ സിറ്റിയോട് ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ലിവര്‍പൂളിനേക്കാള്‍ രണ്ടു പോയന്റ് പിറകിലായിരുന്നു. ടീം. കളിയുടെ 70-ാംമിനിറ്റില്‍ 25 വാര അകലെനിന്ന് കൊമ്പാനി തൊടുത്ത പന്ത് ഗോള്‍ വലയിലെത്തിയപ്പോള്‍ മാത്രമാണ് സിറ്റിയുടെ പ്രീമിയര്‍ ലീഗ് സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചത്.

ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവുമാണ് ലിവര്‍ പൂളിന്റെ സീസണിലെ സ്വപ്‌നം. പ്രീമിയിര്‍ ലീഗ് കിരീടം നേടാന്‍ ലിവര്‍പൂളിന് നാളെ നടക്കുന്ന കളിയില്‍ വോള്‍വ്‌സിനെ പരാജയപ്പെടുത്തിയാല്‍ മാത്രം മതിയാവില്ല. ബ്രൈറ്റണ്‍ സിറ്റിയെ പരാജയപ്പെടുത്തുകയോ സമനിലയില്‍ കുരുക്കുകയോ ചെയ്താല്‍ മാത്രമേ ലിവര്‍ പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീടം സ്വപ്‌നം യഥാര്‍ത്ഥ്യമാവുകയുള്ളൂ. ജൂണ്‍ രണ്ടിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് ലിവര്‍പൂളിന്റെ മറ്റൊരു സ്വപ്‌നം.

പോയന്റു പട്ടികയിലെന്നപോലെ തന്നെ നേടിയ ഗോളുകളുടെ എണ്ണത്തിലും സിറ്റിയും ലിവര്‍പൂളും തമ്മില്‍ മത്സരമാണ്. പ്രീമിയര്‍ലീഗില്‍ 37 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ സിറ്റി 91ഉം ലിവര്‍പൂള്‍ 87 ഉം ഗോള്‍ നേടി. 22 ഗോളുകളുമായി ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സാലഹാണ് ഗേള്‍ വേട്ടയില്‍ മുന്നില്‍.

Read More >>