ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം; മാഞ്ചസ്റ്റര്‍ സിറ്റി നിലനിര്‍ത്തി

38 മത്സരങ്ങളില്‍ 32ലും സിറ്റിവിജയിച്ചപ്പോള്‍ നാല് മത്സരത്തില്‍ തോറ്റു. രണ്ട് മത്സരം സമനിലയായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം;  മാഞ്ചസ്റ്റര്‍ സിറ്റി നിലനിര്‍ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ആവേശം നിറഞ്ഞ സീസണിന് പരിസമാപ്തിയാവുമ്പോള്‍ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്റിന്റെ ലീഡിലാണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. നിര്‍ണ്ണായക മത്സരത്തില്‍ ബ്രൈറ്റണെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്താണ് സിറ്റിയുടെ കിരീട നേട്ടം. 28ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ 38ാം മിനുട്ടില്‍ ലാപ്പോര്‍ട്ടെ,63ാം മിനുട്ടില്‍ മെഹരസ്,72ാം മിനുട്ടില്‍ ഗുണ്ടോകന്‍ എന്നിവരും സിറ്റിക്കുവേണ്ടി ഗോള്‍ നേടി. 27ാം മിനുട്ടില്‍ ഗ്ലെന്‍ മുറൈയാണ് ബ്രൈറ്റണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

38 മത്സരങ്ങളില്‍ 32ലും സിറ്റിവിജയിച്ചപ്പോള്‍ നാല് മത്സരത്തില്‍ തോറ്റു. രണ്ട് മത്സരം സമനിലയായി. 98 പോയിന്റാണ് സിറ്റിക്ക് ലഭിച്ചത്. 95 ഗോള്‍ അടിച്ചെടുത്തപ്പോള്‍ വഴങ്ങിയത് കേവലം 23 ഗോളും. രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂളിന് 97 പോയിന്റാണ് ലഭിച്ചത്. 30 ജയം,ഏഴ് സമനില, ഒരു തോല്‍വി എന്നിങ്ങനെയാണ് ലിവര്‍പൂളിന്റെ ഈ സീസണിലെ പ്രകടനം.

Read More >>