ഞങ്ങളിലൊരാള്‍ സന്തോഷവാനല്ലെങ്കില്‍ ഞങ്ങളാരും സന്തോഷവാന്‍മാരല്ല; വംശീയ അധിക്ഷേപമുണ്ടായാല്‍ മൈതാനം വിടുമെന്ന് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്

ടീം മാനേജര്‍ ഗാരെത് സൗത്ത്‌ഗെയ്റ്റ് വിളിച്ചുചേര്‍ത്ത ടീമംഗങ്ങളുടെ യോ​ഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

ഞങ്ങളിലൊരാള്‍ സന്തോഷവാനല്ലെങ്കില്‍ ഞങ്ങളാരും സന്തോഷവാന്‍മാരല്ല; വംശീയ അധിക്ഷേപമുണ്ടായാല്‍ മൈതാനം വിടുമെന്ന് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്

2020ലെ യൂറോ കപ്പ് യോ​ഗ്യത മത്സരങ്ങൾക്കിടെ വംശീയ അധിക്ഷേപമുണ്ടായാൽ മെെതാനം വിടുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ്. താരങ്ങൾക്കെതിരെ വംശീയാധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി സഹിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ക്യാപ്റ്റൻ ഹാരി കെയ്‌നും സ്‌ട്രൈക്കര്‍ ടാമി അബ്രഹമും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ടീം മാനേജര്‍ ഗാരെത് സൗത്ത്‌ഗെയ്റ്റ് വിളിച്ചുചേര്‍ത്ത ടീമംഗങ്ങളുടെ യോ​ഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഏതെങ്കിലും ഒരു കളിക്കാരനെതിരെ അധിക്ഷേപമുണ്ടായാല്‍ അത് എല്ലാ കളിക്കാര്‍ക്കുമെതിരായ അധിക്ഷേപമായി കണക്കാക്കും. കളിക്കാര്‍ അസന്തുഷ്ടരായാല്‍ ടീം അംഗങ്ങളെല്ലാം മൈതാനം വിടുമെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്‌ൻ പറഞ്ഞു.

ഞങ്ങളിലൊരാള്‍ സന്തോഷവാനല്ലെങ്കില്‍ ഞങ്ങളാരും സന്തോഷവാന്‍മാരല്ലായിരിക്കില്ലെന്നും ഹാരി കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായം തന്നെയാണ് സ്‌ട്രൈക്കര്‍ ടാമി അബ്രഹാമും വ്യക്തമാക്കിയത്. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയും ചൊവ്വാഴ്ച ബല്‍ഗേറിയ്‌ക്കെതിരെയുമാണ് ടീമിൻെറ മത്സരം. ഇതിനു മുന്നോടിയായാണ് ടീമിന്റെ നിർണായകവും സുപ്രധാനവുമായ തീരുമാനം വെളിപ്പെടുത്തിയത്.

Next Story
Read More >>