ഇന്റർകോണ്ടിനെന്റൽ കപ്പ്: ഉത്തരകൊറിയയോടു തോറ്റ് ഇന്ത്യ

ഉത്തരകൊറിയയോട് 5–2നാണു തോറ്റതോടെ ടീം പുറത്താകലിന്റെ വക്കിലെത്തി.

ഇന്റർകോണ്ടിനെന്റൽ കപ്പ്: ഉത്തരകൊറിയയോടു തോറ്റ് ഇന്ത്യ

ഇന്റർകോണ്ടിനെന്റൽ ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് തുടർച്ചായി രണ്ടാം തോൽവി. ഉത്തരകൊറിയയോട് 5–2നാണു തോറ്റതോടെ ടീം പുറത്താകലിന്റെ വക്കിലെത്തി.

ആദ്യ പകുതിയിൽത്തന്നെ ഇന്ത്യ മൂന്ന് ഗോളിനു പിന്നിലായി. രണ്ടാം പകുതിയിൽ ലാൽറിൻസുല ഛാങ്തെ (50), സുനിൽ ഛേത്രി (71) ഇന്ത്യയ്ക്കായി ഗോൾ നേടിയെങ്കിലും 2 ഗോൾ കൂടി നേടിയ ഉത്തര കൊറിയ മത്സരം സ്വന്തമാക്കി.

ആദ്യ കളിയിൽ തജിക്കിസ്ഥാനോട് 4–2നു തോറ്റ ഇന്ത്യ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. സിറിയയ്ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരം വൻ മാർജിനിൽ ജയിച്ചാൽപ്പോലും ഇന്ത്യയ്ക്കു ഫൈനൽ സ്ഥാനം ഉറപ്പില്ല. വെള്ളിയാഴ്ചയാണു ഫൈനൽ.

Read More >>