ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം- കെട്ടുകെട്ടിച്ചത് എ.ടി.കെയെ

രണ്ടാം പകുതിയില്‍ 70-ാം മിനിറ്റിലായിരുന്നു നര്‍സാരിയുടെ ഗോള്‍.

ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം- കെട്ടുകെട്ടിച്ചത് എ.ടി.കെയെ

കൊല്‍ക്കത്ത: കൊല്‍ക്കത്തെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ്. ഹാളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേ്സിനായി ഗോള്‍ നേടിയത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ജീവന്‍ വെപ്പിക്കാനും ബ്ലാസ്റ്റേഴ്സിനായി.

രണ്ടാം പകുതിയില്‍ 70-ാം മിനിറ്റിലായിരുന്നു നര്‍സാരിയുടെ ഗോള്‍. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരളം ആറാമതെത്തി. 12 കളികളില്‍ നിന്ന് മൂന്നു ജയവും അഞ്ചു സമനിലയുമായി ബ്ലാസ്റ്റേഴ്‌സിന് 14 പോയിന്റാണ് ഉള്ളത്. 12 കളികളില്‍ നിന്ന് 21 പോയിന്റുമായി മൂന്നാമതാണ് കൊല്‍ക്കത്ത.

Read More >>