എന്നെ കൂടുതൽ മികച്ച കളിക്കാരനാക്കിയത് മെസ്സി- റൊണാള്‍ഡോ

ഫുട്‌ബോള്‍ താരമെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയില്‍ മെസ്സിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പാണ്. തിരിച്ചും അങ്ങനെ തന്നെ

എന്നെ കൂടുതൽ മികച്ച കളിക്കാരനാക്കിയത്   മെസ്സി- റൊണാള്‍ഡോ

ലിസ്ബണ്‍: തന്നെ കുടുതല്‍ മികച്ച ഫുട്‌ബോള്‍ താരമാക്കി മാറ്റിയത് ലയണല്‍ മെസ്സിയെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയുടെ ഫുട്‌ബോള്‍ കരിയറിനെ ഞാന്‍ ബഹുമാനിക്കുന്നു. താന്‍ സ്‌പെയിന്‍ വിട്ടപ്പോള്‍ അതിലുള്ള വിഷമം മെസ്സി പ്രകടിപ്പിച്ചിരുന്നു. നല്ല രീതിയിലുള്ള കിടമത്സരമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ അത് അസാധാരണമല്ല. ബാസ്‌കറ്റ് ബോളില്‍ മൈക്കല്‍ ജോര്‍ദാന് ഇതുപോലുള്ള പ്രതിയോഗികളുണ്ടായിരുന്നു. ഫോര്‍മുല വണ്ണില്‍ അയര്‍ട്ടന്‍ സെന്നയും അലെയ്ന്‍ പ്രോസ്റ്റും മറ്റൊരു ഉദാഹരണമാണ്. ഫുട്‌ബോള്‍ താരമെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയില്‍ മെസ്സിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പാണ്. തിരിച്ചും അങ്ങനെ തന്നെ. ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ അതില്‍ മെസ്സിക്ക് മനോവിഷമമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. മെസ്സി ട്രോഫികള്‍ നേടുമ്പോള്‍ എന്റെ കാര്യവും അങ്ങനെതന്നെയാണ് - റോണോ പറഞ്ഞു.ഒരു പോര്‍ച്ചുഗീസ് ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റോണോയുടെ പ്രതികരണം.

Read More >>