മെസിയെന്നെ മികച്ച പരിശീലകനാക്കി: ജോസ് മൗറീഞ്ഞോ

ഇന്റര്‍മിലാന്‍, ചെല്‍സി, റയല്‍ മാന്‍ഡ്രിഡ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്ന ജോസ് മൗറീഞ്ഞോയുടെ എതിര്‍ തട്ടകത്തിലായിരുന്നു എല്ലായെപ്പോഴും സൂപ്പര്‍ താരം.

മെസിയെന്നെ മികച്ച പരിശീലകനാക്കി: ജോസ് മൗറീഞ്ഞോ

മികച്ച പരിശീലകനാവുന്നതിൽ ബാർസിലോണയുടെ സൂപ്പർ താരം ലെയണല്‍ മെസി തന്നെ സഹായിച്ചതായി മാഞ്ചസ്റ്റര്‍ മുന്‍ പരിശീലകൻ ജോസ് മൗറീഞ്ഞോ. ഇന്റര്‍മിലാന്‍, ചെല്‍സി, റയല്‍ മാന്‍ഡ്രിഡ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്ന ജോസ് മൗറീഞ്ഞോയുടെ എതിര്‍ തട്ടകത്തിലായിരുന്നു സൂപ്പര്‍ താരമെങ്കിലും തന്നിലെ പരിശീലകന് മാറ്റുകൂട്ടാന്‍ മെസി സഹായിച്ചുവെന്നാണ് മൗറീഞ്ഞോ പറയുന്നത്.

''എന്റെ കളിക്കാരോടും എന്റെ കളിക്കാരല്ലാത്ത എനിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരോടും ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്'' മൗറീഞ്ഞോ എ.എഫ്.ഇയോട് പറഞ്ഞു.

മെസി എനിക്ക് വേണ്ടി ഒരിക്കലും കളിച്ചിട്ടില്ലെങ്കിലും മെസിക്കെതിരെ കളിക്കുന്നതിന് വേണ്ടി മറ്റു ടീമുകളോടെന്നതിലുപരി കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നു. മെസിയെക്കുറിച്ച് പറയുമ്പോഴും എനിക്കെതിരെ കളിച്ച മറ്റ് മികച്ച കളിക്കാരും ഇതില്‍ ഉള്‍പ്പെടും. മൗറീഞ്ഞോ കൂട്ടിച്ചേർത്തു.

2010 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലാണ് ബാർസക്യാപ്റ്റനും ഇന്റര്‍മിലാൻ കോച്ചായിരുന്ന മൗറീഞ്ഞോയും ആദ്യമായി ഏറ്റുമുട്ടുന്നത്. തൻെറ തന്ത്രങ്ങളെ മെസി ഏറെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം കാഫ് മസിലിനേറ്റ പരിക്ക് മൂലം പുതിയ സീസണിലെ ആദ്യ മത്സരങ്ങൾക്കിറങ്ങാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല.

Read More >>