നാണംകെട്ട് പിഎസ്ജി

തോറ്റങ്കിലും 31 കളികളിൽ 84 പോയന്റുമായി ലീ​ഗിൽ പിഎസ്ജി തന്നെയാണ് ഒന്നാമത്.

നാണംകെട്ട് പിഎസ്ജി

ഫ്രഞ്ച് ലീ​ഗിൽ പിഎസ്ജിക്ക് നാണംകെട്ട തോല്‍വി. ലില്ലെയാണ് 5-1ന് പിഎസ്ജിയെ തകര്‍ത്തു. ഏഴാം മിനിറ്റില്‍ പിഎസ്ജി താരം തോമസ് മുനിയരുടെ സെല്‍ഫ് ഗോളാണ് ലില്ലെയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്.

പതിനൊന്നാം മിനിറ്റില്‍ യുവാന്‍ ബെര്‍നെറ്റ് വെലാസ്‌കോയുടെ ഗോളില്‍ പിഎസ്ജി ഒപ്പമെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ വെലാസ്‌കോചുവപ്പ് വാങ്ങി കളം വിട്ടത് പിഎസ്ജിക്ക് വമ്പന്‍ തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായി ലില്ലെയെ പിടിച്ചുകെട്ടാന്‍ പിഎസ്ജിക്കയില്ല.

രണ്ടാം പകുതിയില്‍ ലില്ലെയുടെ നാല് ഗോളുകളും പിറന്നു. നിക്കോളാസ് പെപ്പെ(51), ജോനാഥന്‍ ബാമ്പ(65), ഗബ്രിയേല്‍(71),ജോസ് ഫോണ്ടെ(84) എന്നിവര്‍ ലില്ലെയ്ക്ക് വേണ്ടി ഗോളടിച്ചു.

തോറ്റങ്കിലും 31 കളികളിൽ 84 പോയന്റുമായി ലീ​ഗിൽ പിഎസ്ജി തന്നെയാണ് ഒന്നാമത്. നന്റസിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Read More >>