പ​ശു​ക്കളുമായി ഇ​ന്ന​ലെ​വ​രെ ചുറ്റിത്തിരിഞ്ഞു, ഇ​ന്ന് ബാ​ഴ്സയുടെ പ​രി​ശീ​ലക​ൻ; നടുക്കം വിട്ടുമാറാതെ സെ​റ്റി​യ​ൻ

എ​ല്ലാ​ത്തി​ലും വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യം. വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തിലെ​ല്ലാം- സെ​റ്റി​യ​ൻ പറഞ്ഞു.

പ​ശു​ക്കളുമായി ഇ​ന്ന​ലെ​വ​രെ ചുറ്റിത്തിരിഞ്ഞു, ഇ​ന്ന് ബാ​ഴ്സയുടെ പ​രി​ശീ​ലക​ൻ; നടുക്കം വിട്ടുമാറാതെ സെ​റ്റി​യ​ൻ

അപ്രതീക്ഷിതമായി ബാ​ഴ്സ​ലോ​ണ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്കെത്തിയതിൽ ആ​ശ്ച​ര്യം മ​റ​ച്ചു​വ​യ്ക്കാ​തെ ക്വി​കെ സെ​റ്റി​യെ​ൻ. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളത്തിലാണ് തൻെറ നടുക്കം സെ​റ്റി​യ​ൻ വെളിപ്പെടുത്തിയത്. ബാ​ഴ്സ​യു​ടെ പ​രി​ശീ​ല​ക​നാ​കു​ക എ​ന്ന​ത് ത​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാണ് സെ​റ്റി​യെ​ൻ പറയുന്നത്.

പ​ശു​ക്ക​ളു​മാ​യി ത​ന്‍റെ പ​ട്ട​ണ​ത്തി​ൽ ഇ​ന്ന​ലെ വ​രെ ചു​റ്റി​ത്തി​രി​യു​ക​യാ​യി​രു​ന്ന താ​നിപ്പോൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന ബാ​ഴ്‌​സ​ലോ​ണ​യി​ലാ​ണെന്നു പറഞ്ഞുകൊണ്ട് സെ​റ്റി​യ​ൻ ആ​ശ്ച​ര്യം കൂറി. എ​ല്ലാ​ത്തി​ലും വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യം. വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തിലെ​ല്ലാം- സെ​റ്റി​യ​ൻ പറഞ്ഞു.

ന​ല്ല ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​താ​ണ് വി​ജ​യ​ത്തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രു ദി​വ​സ​ത്തേ​യ്ക്കു മാ​ത്ര​മ​ല്ല, ഇ​ത് തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് താ​ൻ ചി​ന്തി​ക്കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 മുതൽക്ക് പരിശീലകനായിരുന്ന ഏ​ണ​സ്റ്റോ വാ​ൽ​വെ​ർ​ദ​യെ പു​റ​ത്താ​ക്കി​യാ​ണ് ബാർസ സെ​റ്റി​യ​നെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത്.

61കാരനായ സെറ്റിയന് 2022 ജൂണ്‍ വരെ രണ്ടര വര്‍ഷത്തെ കരാറാണ് ടീം നല്‍കിയിരിക്കുന്നത്. സൂപ്പര്‍ കോപ്പയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയമാണ് വാല്‍വര്‍ദെയുടെ സ്ഥാനം തെറിക്കാനുള്ള പ്രധാന കാരണം. കരാര്‍ തീരാന്‍ ആറ് മാസം ബാക്കിയിരിക്കെയാണ് വാല്‍വെര്‍ദയെ ക്ലബ് പുറത്താക്കിയത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാന്‍ഗാലിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് പരിശീലകനെ സീസണ് ഇടക്ക് വെച്ച് ടീം പുറത്താക്കുന്നത്.

Read More >>