സഹല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

സഹല്‍ ഇനി നമ്മുടെ സ്വന്തം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാര്‍ നീട്ടിയതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

സഹല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

സഹല്‍ അബ്ദുല്‍ സമദ് 2022 വരെ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. സഹലുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിരതാരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്‌സില്‍ തുടരും. സഹലുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് കൂടി നീട്ടിയതായി ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

സഹല്‍ ഇനി നമ്മുടെ സ്വന്തം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാര്‍ നീട്ടിയതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. കഴിഞ്ഞ ഐഎസ്എല്ലില്‍ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് കണ്ണൂര്‍ സ്വദേശിയായ സഹല്‍ അബ്ദുള്‍ സമദ്.

Read More >>