സന്തോഷ് ട്രോഫി: തമിഴ്‌നാടിന്റെ വല ഗോളുകൊണ്ട് നിറച്ച് കേരളം ഫൈനല്‍ റൗണ്ടില്‍

ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുന്‍ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് കളിക്കുന്നത്

സന്തോഷ് ട്രോഫി: തമിഴ്‌നാടിന്റെ വല ഗോളുകൊണ്ട് നിറച്ച് കേരളം ഫൈനല്‍ റൗണ്ടില്‍


തമിഴ്‌നാടിനെ മടക്കമില്ലാത്ത ആറു ഗോളിന് തകര്‍ത്ത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ ഉശിരോടെ കേരളം യോഗ്യത നേടി.ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുന്‍ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് കളിക്കുന്നത്.ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ അഞ്ച് ഗോളിന് തകര്‍ത്തത് കേരളത്തിലേ ആത്മവിശ്വാസം പകര്‍ന്നിരുന്നു.

തീര്‍ത്തും ഏകപക്ഷീയമായിട്ടായിരുന്നു കേരളത്തിന്റെ പോരാട്ടം. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലെത്താന്‍ കേരളത്തിന് സാധിച്ചു.ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പില്‍ കേരളത്തിനും തമിഴ്‌നാടിനും മൂന്ന് പോയന്റ് വീതമുണ്ട്. പോയന്റില്ലാത്തതിനെത്തുടര്‍ന്ന് ആന്ധ്ര പുറത്തായി.കേരളം ഗോള്‍നിലയില്‍ മുന്നിലാണ്. തമിഴ്‌നാടിന് ജയം അനിവാര്യമാണ്

Story by
Read More >>