സൂപ്പര്‍ കോപ്പയിലെ തിരിച്ചടി; വാല്‍വെര്‍ദെയെ ബാഴ്‌സലോണ പുറത്താക്കി

2017 മുതല്‍ ബാഴ്‌സയുടെ പരിശീലകനാണ് വാല്‍വെര്‍ദെ. രണ്ട് ലീഗ് കിരീടങ്ങള്‍ ഈ കാലയളവില്‍ ടീമിനുവേണ്ടി നേടാനായിട്ടുണ്ട്. ഇത്തവണയും ലാലിഗയില്‍ ബാഴ്‌സ ഒന്നാമതാണ്. എന്നാല്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ ആരാധകരും ക്ലബ്ബ് മാനേജ് മെന്റും അത്ര തൃപ്തരായിരുന്നില്ല.

സൂപ്പര്‍ കോപ്പയിലെ തിരിച്ചടി; വാല്‍വെര്‍ദെയെ ബാഴ്‌സലോണ പുറത്താക്കി

സ്പാനിഷ് ക്ലബ് ബാഴ്‌സലോണ തങ്ങളുടെ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വെര്‍ദെയെ പുറത്താക്കി. മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ ക്വികു സെറ്റിയാനെയാണ് ബാഴ്‌സലോണ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ടീമിൻെറ ‍ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സൂപ്പര്‍ കോപ്പയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയമാണ് വാല്‍വര്‍ദെയുടെ സ്ഥാനം തെറിക്കാനുള്ള പ്രധാന കാരണം. കരാര്‍ തീരാന്‍ ആറ് മാസം ബാക്കിയിരിക്കെയാണ് വാല്‍വെര്‍ദയെ ക്ലബ് പുറത്താക്കിയിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാന്‍ഗാലിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് പരിശീലകനെ സീസണ് ഇടക്ക് വെച്ച് ടീം പുറത്താക്കുന്നത്.

2017 മുതല്‍ ബാഴ്‌സയുടെ പരിശീലകനാണ് വാല്‍വെര്‍ദെ. രണ്ട് ലീഗ് കിരീടങ്ങള്‍ ഈ കാലയളവില്‍ ടീമിനുവേണ്ടി നേടാനായിട്ടുണ്ട്. ഇത്തവണയും ലാലിഗയില്‍ ബാഴ്‌സ ഒന്നാമതാണ്. എന്നാല്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ ആരാധകരും ക്ലബ്ബ് മാനേജ് മെന്റും അത്ര തൃപ്തരായിരുന്നില്ല.

സെറ്റിയനെ പുതിയ കോച്ചായി പ്രഖ്യാപിച്ച ബാഴ്‌സലോണ വാല്‍വെര്‍ദെ നല്‍കിയ സേവനങ്ങള്‍ക്കു നന്ദി അറിയിക്കുകയും ചെയ്തു. 61കാരനായ സെറ്റിന് 2022 ജൂണ്‍ വരെ രണ്ടര വര്‍ഷത്തെ കരാറാണ് ബാഴ്‌സലോണ നല്‍കിയിരിക്കുന്നത്. സാവി ഫെര്‍ണ്ണാണ്ടസ്, മൗറീഷ്യോ പോച്ചെറ്റീനോ, തിയറി ഹെന്റി തുടങ്ങി നിരവധി പേരുകള്‍ വാല്‍വെര്‍ദയുടെ പകരക്കാരനായി നേരത്തെ ഉയർന്ന് കേട്ടിരുന്നു.

Read More >>