11 വര്‍ഷത്തെ കരിയറിന് അന്ത്യം; വിന്‍സന്റ് കോമ്പനി വിരമിച്ചു

ഈ സീസണില്‍ കോമ്പനിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലീഷ് ലീഗ് കപ്പും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിറ്റി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് 11 വര്‍ഷം നീണ്ട കരിയറിന് വിരാമം കുറിച്ച് ബൂട്ടഴിക്കുന്നതായി വിന്‍സന്റ് കോമ്പനി പ്രഖ്യാപിച്ചത്

11 വര്‍ഷത്തെ കരിയറിന് അന്ത്യം; വിന്‍സന്റ് കോമ്പനി വിരമിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ ഡിഫെന്‍ഡര്‍ വിന്‍സന്റ് കോമ്പനി വിരമിച്ചു. ഈ സീസണില്‍ കോമ്പനിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലീഷ് ലീഗ് കപ്പും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിറ്റി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് 11 വര്‍ഷം നീണ്ട കരിയറിന് വിരാമം കുറിച്ച് ബൂട്ടഴിക്കുന്നതായി വിന്‍സന്റ് കോമ്പനി പ്രഖ്യാപിച്ചത്.

അവിശ്വസനീയമായ ഒരു സീസണിനാണ് അന്ത്യമായിരിക്കുന്നത്. നീലക്കുപ്പായത്തില്‍ എന്റെ പതിനൊന്നാം വര്‍ഷം. ഞാന്‍ ഇത് എഴുതുകയാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല...- ആരാധകര്‍ക്കുള്ള കത്തില്‍ താരം കുറിച്ചു.

2008-ല്‍ ഹാംബര്‍ഗര്‍ ക്ലബ്ബില്‍ നിന്നാണ് മുപ്പത്തിമൂന്നുകാരന്‍ സിറ്റിയിലെത്തുന്നത്. 360 മത്സരങ്ങളില്‍ സിറ്റിയുടെ പ്രതിരോധം കാത്ത താരം 18 ഗോളുകളും നേടി. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങള്‍ എന്നിവയും കോമ്പനിയുടെ അക്കൗണ്ടിലുണ്ട്.

2004 മുതല്‍ ബെല്‍ജിയത്തിന്റെ ജേഴ്സിയില്‍ കോമ്പനിയുണ്ട്. രാജ്യത്തിനായി 87 മത്സരങ്ങള്‍ കളിച്ചു. നാല് ഗോളുകള്‍ നേടി. 2004 ഫെബ്രുവരിയില്‍ ഫ്രാന്‍സിനെതിരേ ആയിരുന്നു ബെല്‍ജിയം ജേഴ്സിയില്‍ കോമ്പനിയുടെ അരങ്ങേറ്റം. അന്ന് കോമ്പനിയുടെ പ്രായം പതിനേഴ് വയസ്സായിരുന്നു

Read More >>